കുട്ടമ്പുഴ പഞ്ചായത്ത് നിർമിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് നിർമിച്ച മൾട്ടി പർപ്പസ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ ടൗണിൽ വിമല സ്കൂളിനു സമീപം പഞ്ചായത്ത് രണ്ടേക്കർ സ്ഥലം വാങ്ങിയാണ് ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, ഷട്ടിൽ ബാറ്റ്മിന്റൺ, അത്ലറ്റിക് എന്നിവയ്ക്കായി മൾട്ടി പർപ്പസ് സ്റ്റേഡിയം നിർമിച്ചത്. ഒന്നരക്കോടി രൂപ ചിലവഴിച്ചാണ് സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സൽമ പരീത് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. സിബി, മിനി മനോഹരൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജോഷി പൊട്ടക്കൽ, മുജീബ് മുഹമ്മദ്, എബി പൊട്ടയ്ക്കൽ, ഷിന്റോ വർഗീസ്, സിനോ ചാക്കോ, കെ.പി. സജി എന്നിവർ പ്രസംഗിച്ചു.