വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കുടമാളൂര്‍: സമൂഹത്തിലെ പാവങ്ങളുടെയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്.
ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് കുടമാളൂര്‍ ഫൊറോന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. റോഷോ സ്റ്റീഫന്‍ പട്ടത്താനം, അതിരൂപത ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് രാജേഷ് ജോണ്‍, പാസ്റ്റര്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഡോ. ജിഷാ മോള് അലക്സ്, കുഞ്ഞ് കളപ്പുര, സാബു എട്ടുമൂല, ജോസ് പാറക്കല്‍, ബേബിച്ചന് തടത്തില്‍, ഷൈനി ജയിംസ്, ദീപു സെബാസ്റ്റ്യന്‍, സാബു എണ്‍പതില്‍, ബേബിച്ചന് മുകളേല്‍, ജോസ് ഏബ്രഹാം, ഷീല കാട്ടുപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
Tags : Msgr. Antony Ethakkatt Nttuvishesham Districtnews