നർക്കിലക്കാട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാന ടൗണായ നർക്കിലക്കാട് ബസ്സ്റ്റാൻഡിൽ ഷോപ്പിംഗ് കോംപ്ലക്സും ബസ് കാത്തിരിപ്പുകേന്ദ്രവും നിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നർക്കിലക്കാട് യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി ഉദ്ഘാടനം ചെയ്തു.
ബർക്ക്മാൻസ് ജോർജ് അധ്യക്ഷത വഹിച്ചു. തോമസ് കാനാട്ട്, നിഷാദ്, ഉഷ ചന്ദ്രൻ, രജനി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ബർക്ക്മാൻസ് ജോർജ്- പ്രസിഡന്റ്, വേണുഗോപാലൻ- ജനറൽ സെക്രട്ടറി, നിഷാദ്- ട്രഷറർ.