കേരള ഗവ. ഹോമിയോ ഫാര്‍മസിസ്റ്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന കണ്വെന്ഷന് ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു.
ഇടുക്കി: ജനപ്രിയവും ലളിതവുമായ വൈദ്യശാസ്ത്ര ശാഖയായ ഹോമിയോപ്പതി മേഖലയെകൂടി ഉള്‍ക്കൊള്ളുന്ന നിയുക്ത നാഷണല്‍ ഫാര്‍മസി കമ്മിഷന് ബില്‍ യാഥാര്‍ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. കേരള ഗവ. ഹോമിയോ ഫാര്‍മസിസ്റ്റ്സ് ഓര്ഗനൈസേഷന് സംസ്ഥാന കണ്വന്ഷന് നേര്യമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് കെ. സജീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നജീബ് ഇബ്രാഹിം, ഡോ. പി.ജി. ബിജു, എം. സെമീര്‍, പി.എം. ഏലിയാമ്മ, എം.സി. ബോബി, ഇ.സി. അനീഷ് കുമാര്‍, ആശാ മോഹന്‍, ഡി. ദിവ്യമോള്, വിദ്യാ വിമല്‍, മഹേഷ് മോഹന്‍, ടി.കെ. അനില്‍കുമാര്‍, വിഷ്ണു ജി. നായര്‍, വി. ഉമാദേവി, രഞ്ജിത്ത് ലാല്‍, ജോബിന് ജോസഫ്, എ.പി. മഞ്ജുള, സെറീന മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Tags :