കോഴിക്കോട്: ശാസ്ത്ര വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം ആചരിച്ചു.ജില്ലാ പ്രസിഡന്റ് പി.ഐ. അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി മുഖ്യപ്രഭാഷണം നടത്തി.
യുവ തലമുറയിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രാവബോധവും വളർത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ നമ്മൾ പ്രയത്നിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവിയിലെ ഡാറ്റാ സ്റ്റോറേജ് ബഹിരാകാശ ഉപഗ്രഹങ്ങളായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ. അനൂപ്, അഡ്വ. എം.രാജൻ, മോഹൻ പുതിയോട്ടിൽ, ഡോ. പി. ശ്രീമാനുണ്ണി, ദിനേശൻ തൂവ്വശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu visheshsam National Science