ചാലക്കുടി: സെന്റ് ജെയിംസ് ആശുപത്രിയിൽ രണ്ടുദിവസം നീണ്ടു നില്ക്കുന്ന ഹാൻഡ് സർജറി ദേശീയ സെമിനാർ ഇന്ന് ആരംഭിക്കും.
ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഓഫ് ഹാൻഡിന്റെ മാർഗനിർദേശത്തിൽ കൈയിലെ പരിക്കുകളും രോഗങ്ങളും സംബന്ധിച്ച ചികിത്സയിൽ അറിവ് വർധിപ്പിക്കുകയും വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് ദേശീയ കോൺഫറൻസും വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നത്.
പ്രമുഖരുടെ പ്രഭാഷണങ്ങൾ സംവാദക സെഷനുകൾ, പ്രായോഗിക പരിശീലന വർക്ക് ഷോപ്പുകൾ എന്നിവയുടെ സമന്വയത്തിലൂടെ രോഗികളുടെ പരിചരണനിലവാരം ഉയർത്തുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഓഫ് ഹാൻഡിന്റെ അംഗങ്ങൾ പ്രസിഡന്റ് ഡോ. അനിൽ കെ ബട്ട്, പ്രശസ്ത സിനീയർ പ്ലാസ്റ്റിക്ക് സർജൻ ഡോ. ജയകുമാർ, കസ്തൂർബ മെഡിക്കൽ കോളജിലെ കോഴ്സ് ഡയറക്ടറും, മുൻ പ്രസിഡന്റുമായ ഡോ. ബാസ്കർ ആനന്ദ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ഇന്ന് ഒമ്പതിന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷനും സെന്റ് ജെയിംസ് ആശുപത്രി ട്രസ്റ്റിന്റെ രക്ഷാധികാരിയുമായ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടന കർമം നിർവഹിക്കും. സിനീയർ പ്ലാസ്റ്റിക്ക് സർജൻ ഡോ. ജയകുമാർ മുഖ്യാതിഥിയായിരിക്കും. കോഴ്സ് ഡയറക്ടറും, മുൻ പ്രസിഡന്റുമായ ഡോ. ബാസ്ക്കറാനന്ദ് കുമാർ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ, ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ, ഡോ. പ്രസാദ് വർക്കി, ഡോ. പി. എസ്. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.