നെടുങ്കണ്ടം ഉപജില്ലാ സ്കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: നെടുങ്കണ്ടം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. നെടുങ്കണ്ടം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ 53 സ്കൂളുകളില്‍നിന്നുള്ള 3524 പ്രതിഭകളാണ് 10 വേദികളിലായി മാറ്റുരയ്ക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങളില്‍ കല്ലാര്‍ ഗവണ്മെന്റ് സ്കൂളാണ് മുന്നിട്ടുനിര്ക്കുന്നത്.
യുപി വിഭാഗത്തില്‍ രാജകുമാരി ഹോളി ക്യൂന്‍സും എല്‍പി വിഭാഗത്തില്‍ തേര്‍ഡ്ക്യാമ്പ് ഗവണ്മെന്റ് സ്കൂളുമാണ് മുന്നില്‍. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. മോബിന് മോഹന്‍, എഇഒ ജെന്‍സിമോള്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ്, തുടങ്ങിയവർ പ്രസംഗിച്ചു.