നെടുങ്കണ്ടം ഉപജില്ലാ ശാസ്ത്രമേള കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനം ചെയ്യുന്നു.
നെടുങ്കണ്ടം: ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കല്ലാർ ഗവ. എച്ച്എസ്എസിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. ഉപജില്ലയിലെ 63 സ്കൂളുകളിൽനിന്നായി 2,400 ഓളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി ഉദ്ഘാടനം ചെയ്തു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സി. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ സണ്ണി, പഞ്ചായത്തംഗങ്ങളായ തങ്കമ്മ രാജൻ, ഉഷ സുധാകരൻ, ബിന്ദു ജയകുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ജെൻസിമോൾ മങ്കോട്ടിൽ, രമേശ് കൃഷ്ണൻ, ജോമോൻ താന്നിക്കൽ, സീമ മാത്യു, പി. അജിത്ത്, റസാഖ് മൗലവി, എം.സി. വിനയരാജ്, ഷാജിത അനസ്, അജീഷ് കല്ലാർ, സിറാജ് കല്ലാർ, മനോജ് പനയ്ക്കൽ, മുഹമ്മദ് സാലി, എൻ. അജിത, എൻ. പ്രജിത എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം മിനി പ്രിൻസ് സമ്മാനദാനം നിർവഹിക്കും.
Tags :