x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴ​ഞ്ചേ​രിയിൽ പു​തി​യ പാ​ലം:­ ടി​കെ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും

വെബ്ഡെസ്ക്
Published: November 7, 2026 12:00 AM IST | Updated: November 7, 2026 12:00 AM IST

പുതിയ പാലം

കോ​ഴ​ഞ്ചേ​രി: ടി​കെ റോ​ഡി​ൽ പ​ന്പാ​ന​ദി​ക്കു കു​റു​കെ കോ​ഴ​ഞ്ചേ​രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ പാ​ലം തു​റ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​കും. കോ​ഴ​ഞ്ചേ​രി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് നി​ല​വി​ലു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളും ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടും.

ടി​കെ റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും കോ​ഴ​ഞ്ചേ​രി​യി​ൽ നി​ല​വി​ലു​ള്ള പാ​ല​ത്തി​ലെ ത​ട​സ​വു​മാ​ണ് പ​ല​പ്പോ​ഴും ഗ​താ​ഗ​ത​കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യാ​ണ് പു​തി​യ പാ​ലം നി​ർ​മി​ച്ച​ത്. പു​തി​യ പാ​ലം തു​റ​ക്കു​ന്ന​തോ​ടെ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​തി​ലൂ​ടെ ക​ട​ത്തി​വി​ടാ​നാ​കും. തി​രു​വ​ല്ല​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ഴ​യ പാ​ല​ത്തി​ലൂ​ടെ​യും പോ​കും.

കോ​ഴ​ഞ്ചേ​രി ടി​ബി ജം​ഗ്ഷ​ൻ മു​ത​ൽ വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ടി​ബി ജം​ഗ്ഷ​നി​ലെ സ​ർ​ക്കി​ളി​ന്‍റെ വ​ലി​പ്പം കു​റ​ച്ച് വാ​ഹ​ന​ങ്ങ​ൾ വ​ൺ​വേ റോ​ഡി​ലേ​ക്ക് സു​ഗ​മ​മാ​യി തി​രി​യാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​കും. ത​ണു​ങ്ങാ​ട്ടി​ൽ​പ​ടി, തോ​ട്ട​പ്പു​ഴ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള അ​ഞ്ചാം​പാ​ലം എ​ന്നി​വ​യു​ടെ വീ​തി കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​സ​മി​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഞ്ചാം​പാ​ലം ക​ഴി​ഞ്ഞു ള്ള ​ഭാ​ഗം മു​ത​ൽ പു​തി​യ പാ​ല​ത്തി​ൽ കൂ​ടി​യു​ള്ള​റോ​ഡ് ചേ​രു​ന്ന ഭാ​ഗം​വ​രെ ഡി​വൈ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പു​തി​യ പാ​ലം തു​റ​ക്കു​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ സി. ​കേ​ശ​വ​ൻ സ്ക്വ​യ​ർ വ​ഴി തി​രി​ഞ്ഞ് വ​ൺ​വേ റോ​ഡ് വ​ഴി പു​തി​യ പാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സി. ​കേ​ശ​വ​ൻ സ്ക്വ​യ​റി​ൽ നി​ന്നു വ​ണ്ടി​പ്പേ​ട്ട ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ് നി​ല​വി​ൽ വ​ൺ​വേ ആ​ണെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. ഈ​ഭാ​ഗ​ത്ത് വ​ൺ​വേ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​നും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​നാ​യി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.

പൊ​തു​മ​രാ​മ​ത്ത് റോ​ഡ​രി​കി​ൽ ഓ​ട​ക​ളും കാ​ടു​ക​ളും വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ​യെ​ങ്കി​ലും വൃ​ത്തി​യാ​ക്കു​ക​യും നീ​ക്കം ചെ​യ്യു​ക​യു​മെ​ന്ന​താ​ണ് മ​റ്റൊ​രു നി​ർ​ദേ​ശം.

കോ​ള​ജ് ജം​ഗ്ഷ​ൻ - പാ​ന്പാ​ടി​മ​ൺ ക്ഷേ​ത്രം റോ​ഡി​ൽ ബ്ലി​ങ്ക​ൽ ലൈ​റ്റും സ്ട്രി​പ്പും സ്ഥാ​പി​ക്കും. തെ​ക്കേ​മ​ല - കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലു​മ‌ു​ള്ള അ​ന​ധി​കൃ​ത വ്യാ​പാ​രം ഒ​ഴി​പ്പി​ക്കു​ക, വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ രാ​ത്രി 12 വ​രെ മാ​ത്രം വാ​ഹ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തെ​ക്കേ​മ​ല മു​ത​ൽ മാ​രാ​മ​ൺ വ​രെ നീ​ളു​ന്ന ടി​കെ റോ​ഡി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​ത്. പാ​ർ​ക്കിം​ഗ്, വ​ൺ​വേ പ​രി​ഷ്ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​നി​ർ​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ നി​ർ​ദേ​ശം.

പു​തി​യ പാ​ലം തു​റ​ക്കു​ന്ന​തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​വ ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up