x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പു​തി​യ സ്‌​കൈ വാ​ക്ക് നി​ര്‍​മി​ക്കും: ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി

വെബ്ഡെസ്ക്
Published: November 16, 2026 11:50 PM IST | Updated: November 16, 2026 11:50 PM IST

ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്

കോ​​ട്ട​​യം: റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലെ പ്ര​​ധാ​​ന ക​​വാ​​ട​​ത്തി​​ന​​ക​​ത്തു​​നി​​ന്ന് പ​​ഴ​​യ മേ​​ല്‍​പ്പാ​​ലം സ്ഥി​​തി ചെ​​യ്തി​​രു​​ന്ന സ്ഥ​​ല​​ത്തു​​കൂ​​ടി പു​​തി​​യ മേ​​ല്‍​പ്പാ​​ല​​ത്തി​​ലേ​​ക്ക് സ്‌​​കൈ​​വാ​​ക്ക് നി​​ര്‍​മി​​ക്കു​​മെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി. ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യ​​തി​​നു​​ശേ​​ഷ​​മാ​​ണ് അ​​ദ്ദേ​​ഹം ഇ​​ക്കാ​​ര്യ​​മ​​റി​​യി​​ച്ച​​ത്.

പ​​ഴ​​യ മേ​​ല്‍​പ്പാ​​ലം പൊ​​ളി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് പ്ര​​ധാ​​ന ക​​വാ​​ട​​ത്തി​​ല്‍​നി​​ന്ന് ര​​ണ്ടും മൂ​​ന്നും പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളി​​ലേ​​ക്ക് പോ​​ക​​ണ​​മെ​​ങ്കി​​ല്‍ പു​​റ​​ത്തി​​റ​​ങ്ങി പു​​തി​​യ കാ​​ല്‍​ന​​ട​​പ്പാ​​ത​​യി​​ലൂ​​ടെ മു​​ന്നോ​​ട്ടു​​നീ​​ങ്ങി മേ​​ല്‍​പ്പാ​​ല​​ത്തി​​ൽ ക​​യ​​റ​​ണം. സ്ത്രീ​​ക​​ള്‍​ക്കും കു​​ട്ടി​​ക​​ള്‍​ക്കും പ്രാ​​യ​​മാ​​യ​​വ​​ര്‍​ക്കും ഇ​​ത് വ​​ലി​​യ പ്ര​​യാ​​സ​​മാ​​ണ്. മ​​ഴ​​സ​​മ​​യ​​ത്ത് യാ​​ത്ര​​ക്കാ​​ര്‍ ന​​ന​​ഞ്ഞാ​​ണ് മേ​​ല്‍​പ്പാ​​ല​​ത്തി​​ലേ​​ക്ക് പോ​​യി​​രു​​ന്ന​​ത്. സ്‌​​കൈ​​വാ​​ക്ക് നി​​ര്‍​മി​​ക്കു​​ന്ന​​തി​​ലൂ​​ടെ ഈ ​​പ്ര​​ശ്‌​​ന​​ത്തി​​ന് ശാ​​ശ്വ​​ത പ​​രി​​ഹാ​​ര​​മാ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പു​​തി​​യ കാ​​ല്‍​ന​​ട മേ​​ല്‍​പ്പാ​​ല​​ത്തി​​ല്‍ നി​​ന്ന് മ​​റ്റ് പ്ലാ​​റ്റ് ഫോ​​മു​​ക​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന സ്ഥ​​ല​​ത്തു​​ള്ള മേ​​ല്‍​ക്കൂ​​ര​​യു​​ടെ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കി. തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്ക് വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നു​​ള്ള പി​​ല്‍​ഗ്രിം സെ​​ന്‍റ​​റി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സ​​ജ്ജ​​മാ​​ക്കി. റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ കോ​​ന്പൗ​​ണ്ടി​​ലെ റോ​​ഡു​​ക​​ള്‍ സ​​ഞ്ചാ​​ര​​യോ​​ഗ്യ​​മാ​​ക്കി.

സ്റ്റേ​​ഷ​​ന്‍ മാ​​നേ​​ജ​​ര്‍ പി. ​​പ്ര​​ദീ​​പ്, ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജ​​ര്‍ മാ​​ത്യു ജോ​​സ​​ഫ്, എ​​ന്‍​ജി​​നി​​യ​​ര്‍ അ​​ന​​ഘ നാ​​യ​​ര്‍, ഹെ​​ല്‍​ത്ത് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ അ​​ഞ്ജു കൃ​​ഷ്ണ​​ന്‍, റെ​​യി​​ൽ​​വേ പൊ​​ലി​​സ് ഇ​​ന്‍​സ്‌​​പെ​​ക്ട​​ര്‍ അ​​നീ​​ഷ് രാ​​മ​​കൃ​​ഷ്ണ​​ന്‍, മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ ഗൗ​​രി​​ശ​​ങ്ക​​ര്‍, ജോ​​ണ്‍ വ​​ര്‍​ഗീ​​സ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Tags : New skywalk to be constructed Nattuvishesham DistrictNews

Recent News

Corehub Up