റോഡിലെ ശുചീകരണപ്രവര്‍ത്തനങ്ങൾ
പുല്ലാട്: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമുള്ള നിർമലം ശബരിമല മെഗാക്ലീനിംഗ് ഇന്നലെ ടികെ റോഡില്‍ നടന്നു.
ടികെറോഡിന്റെ ഇരുവശങ്ങളിലും പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്മസേനയിലെയും തൊഴിലുറപ്പു പദ്ധതിയിലെയും അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് വൃത്തിയാക്കിയത്.
കോയിപ്രം പഞ്ചായത്തിൽ ടികെ റോഡ് ആരംഭിക്കുന്നതുമുതല്‍ അവസാനിക്കുന്നതുവരെയുള്ള പ്രദേശത്തെ ശുചീകരണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്, വൈസ് പ്രസിഡന്റ് ആര്. ജയ, ഗ്രാമപഞ്ചായത്ത് അംഗം തോമസ് ജേക്കബ്, സെക്രട്ടറി മുഹമ്മദ് ഷാജി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ സംഗീത എന്നിവര്‍ നേതൃത്വം നല്കി.
അത്തിക്കയം: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമലം ശബരിമല മെഗാക്ലീനിംഗ് പദ്ധതിയുടെ ഭാഗമായി അത്തിക്കയം, അറക്കമണ്ണ് ജംഗ്ഷനുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുടുംബശ്രീ, ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, ശബരിമല ഇടത്താവളത്തിലെ ശുചീകരണ തൊഴിലാളികൾ, വാർഡ് മെംബർമാർ എന്നിവർ പങ്കാളികളായി.
അറക്കമൺ ജംഗ്ഷനിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഴകുളം മധു എംഎൽഎ നിർവഹിച്ചു. ശബരിമല മണ്ഡലകാലത്ത് തീർഥാടകർ കടന്നുപോകുന്ന പ്രധാന പാതകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ലക്ഷ്യമിട്ടാണ് കാന്പയിൻ സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റീന ജയിംസ്, തോമസ് ജോർജ്, മറിയാമ്മ മാത്യു, എബ്രഹാം വർഗീസ്, മാത്തുക്കുട്ടി ജോർജ്, ശാന്തമ്മ വർഗീസ്, ബിജു ഇ.വി., രവി എം കെ, സിഡിഎസ് വൈസ് ചെയർപേഴ്സൺ കല സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Nirmalam Nattuvishesham Districtnews