x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ക്സി​ന് സം​സ്ഥാ​ന ബാ​ല​ശാ​സ്ത്ര പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: November 9, 2026 10:49 PM IST | Updated: November 9, 2026 10:49 PM IST

വാ​ഴ​വ​ര: സം​സ്ഥാ​ന ശാ​സ്ത്ര​വേ​ദി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ബാ​ല​ശാ​സ്ത്ര പു​ര​സ്കാ​ര​ത്തി​ന് വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ന​ക്സ് ജോ​ഷി അ​ർ​ഹ​നാ​യി. ന​വീ​ന ശാ​സ്ത്ര ഭാ​വ​ന​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​തി​ഭ​ക​ൾ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​ണി​ത്.

ക​ർ​ഷ​ക​ർ​ക്ക് ആ​ധു​നി​ക കൃ​ഷി​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തി​യ മ​ൾ​ട്ടി പ​ർ​പ്പ​സ് അ​ഗ്രോ വീ​ക്കി​ൾ വി​ക​സി​പ്പി​ച്ചാ​ണ് അ​ന​ക്സ് ശാ​സ്ത്ര പ്ര​തി​ഭാ പു​ര​സ്കാ​രം നേ​ടി​യ​ത്. റി​മോ​ട്ട് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ത്തി​ലൂ​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് ഈ ​അ​ത്യാ​ധു​നി​ക കാ​ർ​ഷി​ക വാ​ഹ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.
കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ക​ഠി​ന​മാ​യ ജോ​ലി​ക​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​നൊ​പ്പം ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നാ​ലു​മു​ക്ക് തു​ണ്ട​ത്തി​ൽ ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ-​ജെ​യ്സി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Tags : State Child Nattuvishesham Districtnews

Recent News

Corehub Up