പ്രതീകാത്മക ചിത്രം
കോവളം: വിദ്യാർഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പാച്ചല്ലൂർ ചുടുകാടിനു സമീപം പുലയൻവിളാകം വീട്ടിൽ രതീഷ് (39) ആണ് അറസ്റ്റിലായത്. ഗ്യാസ് വിതരണക്കാരനാണ് ഇയാളെന്നു വിഴിഞ്ഞം പൊലിസ് അറിയിച്ചു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. രണ്ടുപേരെ കഴിഞ്ഞ ദിവസം കോവളം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സർക്കാർ അഭയകേന്ദ്രത്തിൽ കഴിയുന്ന വിദ്യാർഥിനിയിൽനിന്ന് കോവളം പൊലിസ് രേഖപ്പെടുത്തിയ മൊഴിയിൽ നിന്നാണ് വീണ്ടും രണ്ടുപേർക്കെതിരേ കേസെടുത്തത്. സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്ത കോവളം പൊലിസ്, വിഴിഞ്ഞം, ഫോർട്ട് സ്റ്റേഷനുകളിലേക്ക് കേസ് ട്രാൻഫർ ചെയ്യുകയായിരുന്നു.
പരസ്പരം അറിയാത്ത നാലുപേരാണു വിദ്യാർഥിനിയെ പലയിടങ്ങളിൽവച്ചു പീഡിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. ഈ സംഭവത്തിൽ പൂങ്കുളം സ്വദേശി അനൂപ് (39), പള്ളിച്ചൽ കണ്ണംകോട് മച്ചേൽ സ്വദേശി റോയ് (27) എന്നിവരെ കോവളം പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.