സംരക്ഷഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായ പാദുവ- മുടപ്പാല റോഡ്.
അയർക്കുന്നം: പാദുവ- മുടപ്പാല റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടകാവസ്ഥയിൽ. സംരക്ഷണഭിത്തി ഇടിഞ്ഞ് പന്നഗം തോട്ടിലേക്ക് പതിച്ച നിലയിലാണ്. മൂന്നു മാസത്തോളമായിട്ടും ഒരു നടപടിയുമില്ല. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും പാദുവയെയും അയർക്കുന്നത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രായമായവരും സ്കൂൾ കുട്ടികളടക്കം നിരവധിപ്പേർ നടന്നു പോകുന്നതുമാണ്.
കാൽനടയായി പോകുന്ന കുട്ടികളെ മാതാപിതാക്കൾ ഈ ഭാഗം സുരക്ഷിതമായി കടത്തിവിടേണ്ട സ്ഥിതിയാണുള്ളത്. കൂടാതെ വാഹന യാത്രികർ വളരെ ഭയത്തോടെയാണ് വാഹനം ഓടിക്കുന്നത്. ഭാരവാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് അപകടം ക്ഷണിച്ചു വരുത്തും.
ഇതു സംബന്ധിച്ച് നാട്ടുകാരും വിവിധ സംഘടനകളും നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇതേത്തുടർന്ന് നാട്ടുകാർ വീപ്പകൾവച്ച് അപകട ഭീഷണി മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.അടിയന്തരമായി റോഡിന്റെ സംരക്ഷണഭിത്തി നിർമിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.
Tags :