x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൃ​ശ്ചി​കോ​ത്സ​വ​ത്തിന് രണ്ടുനാൾ മാത്രം; വൃ​ശ്ചി​കോ​ത്സ​വ​ത്തിന് രണ്ടുനാൾ മാത്രം; ഓ​ച്ചി​റ ടൗ​ണ്‍ മൈ​താ​നം വൃത്തിയാക്കാതെ അധികൃതർ

വെബ്ഡെസ്ക്
Published: November 15, 2026 01:42 AM IST | Updated: November 15, 2026 01:42 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ഓ​ച്ചി​റ വൃ​ശ്ചി​കോ​ത്സ​വ​ത്തി​ന് ര​ണ്ടു​നാ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്പോ​ള്‍ ഓ​ച്ചി​റ ടൗ​ണ്‍ മൈ​താ​നം വൃ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.     മൈ​താ​ന​മാ​കെ ച​തു​പ്പും മാ​ലി​ന്യ​വും പാ​ഴ്ച്ചെ​ടി​ക​ളും​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രും എ​ത്തു​ന്ന ഇ​ട​മാ​ണി​ത്. മാ​ത്ര​മ​ല്ല, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നും ഇ​വി​ടം ഉ​പ​യോ​ഗി​ക്കു​ന്നു.ഇ​ട​യ്ക്കി​ടെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ ഇ​വി​ടം ചെ​ളി​വെ​ള്ളം നി​റ​ഞ്ഞ​നി​ല​യി​ലാ​ണ്.

ഉ​ത്സ​വ​കാ​ല​ത്തെ തി​ര​ക്ക് മു​ന്നി​ല്‍​ക്ക​ണ്ട് ശു​ചീ​ക​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നോ​ടു ചേ​ര്‍​ന്നു​ള്ള ഭാ​ഗ​മാ​ണ് കൂ​ടു​ത​ല്‍ വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​ത്.ഹോ​ട്ട​ല്‍ മാ​ലി​ന്യ​വും പ​ച്ച​ക്ക​റി​മാ​ലി​ന്യ​വും ഇ​വി​ടെ ത​ള്ളു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. അ​തി​ന​നു​സ​രി​ച്ചു​ള്ള ഭൗ​തി​ക​സാ​ഹ​ച​ര്യ​മൊ​രു​ക്കേ​ണ്ട​തു​ണ്ട്. വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലെ​ങ്കി​ല്‍ വൃ​ശ്ചി​കോ​ത്സ​വ നാ​ളു​ക​ളി​ല്‍ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് വ​ഴി​വ​യ്ക്കും. 17ന് ​വൃ​ശ്ചി​കോ​ത്സ​വം ആ​രം​ഭി​ക്കും​മു​ന്‍​പ് മൈ​താ​നം ശു​ചീ​ക​രി​ക്കു​ക​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​വ​ശ്യം.

Tags : sabarimala cleaning sabarimal NattuVishesham DistrictNews

Recent News

Corehub Up