x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​റി​വി​ന്‍റെ വാ​താ​യ​നം തു​റ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ ജില്ലാ ശാ​സ്ത്ര​മേ​ള​യ്ക്കു തു​ട​ക്കം

വെബ് ഡെസ്ക്
Published: November 3, 2026 06:52 AM IST | Updated: November 3, 2026 06:52 AM IST

ക​ണ്ണൂ​ർ റ​വ​ന്യു ജി​ല്ല സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വം ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് ഹൈ​സ്കൂ​ളി​ൽ ടി.​കെ. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ റ​വ​ന്യു ജി​ല്ല സ്‌​കൂ​ൾ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ന് ത​ളി​പ്പ​റ​മ്പി​ൽ തു​ട​ക്ക​മാ​യി. മൂ​ത്തേ​ട​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, സീ​തി സാ​ഹി​ബ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് വേ​ദി​ക​ൾ. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റോ​ളം പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്നു.

മൂ​ത്തേ​ട​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ത​ളി​പ്പ​റ​മ്പ് എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​സി. ന​സീ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗം കെ.​വി. മു​ഹ​മ്മ​ദ്കു​ഞ്ഞി, ക​ണ്ണൂ​ർ വി​എ​ച്ച്എ​സ്ഇ അ​സി. ഡ​യ​റ​ക്ട​ർ ഇ.​ആ​ർ. ഉ​ദ​യ​കു​മാ​രി, ക​ണ്ണൂ​ർ ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ എ​സ്.​കെ. ജ​യ​ദേ​വ​ൻ, എ​സ്എ​സ്കെ ക​ണ്ണൂ​ർ ജി​ല്ല പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​സി. ഹാ​ഷിം, മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ പി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, മൂ​ത്തേ​ട​ത്ത് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ. ദേ​വി​ക, സീ​തി സാ​ഹി​ബ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഫി​റോ​സ് ടി. ​അ​ബ്‌​ദു​ള്ള, ഡി. ​ഷൈ​നി, പി.​വി. മി​ദ്‌​ലാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ഷ​ണ​ൽ ലെ​വ​ൽ ഇ​ൻ​സ്പെ​യ​ർ അ​വാ​ർ​ഡ് ജേ​താ​വ് ഇ.​കെ. സാ​യ് കൃ​ഷ്‌​ണ​യെ മെ​മ​ന്‍റോ ന​ല്കി എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

പയ്യന്നൂർ സബ് ജില്ല മുന്നിൽ

 

ത​ളി​പ്പ​റ​മ്പ്: ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ 690 പോ​യി​ന്‍റു​ക​ളു​മാ​യി പ​യ്യ​ന്നൂ​ർ സ​ബ്ജി​ല്ല മു​ന്നി​ൽ. 642 പോ​യി​ന്‍റു​ക​ൾ നേ​ടി​യ പാ​നൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 639പോ​യി​ന്‍റു​ക​ളോ​ടെ ഇ​രി​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തും 638 പോ​യി​ന്‍റു​ക​ളോ​ടെ മാ​ടാ​യി സ​ബ്ജി​ല്ല നാ​ലാം സ്ഥ​ാന​ത്തു​മാ​ണ്.
സ്കൂ​ളു​ക​ളി​ൽ 261 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മ​ന്പ​റം എ​ച്ച്എ​സ്എ​സാ​ണ് മു​ന്നി​ൽ. 244 പോ​യി​ന്‍റു​ക​ൾ നേ​ടി​യ മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 204 പോ​യി​ന്‍റു​ക​ൾ നേ​ടി​യ കൂ​ടാ​ളി എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തും നി​ൽ​ക്കു​ന്നു.
മേ​ള ഇ​ന്നു സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ത​ളി​പ്പ​റ​ന്പ് മു​ന​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി വ​ട്ട​ക്കാ​ട്ട് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

Tags :

Recent News

Corehub Up