ലഹരിക്കെതിര സംഘടിപ്പിച്ച ഫുട്ബോള്‍ ടി.ജി രാജു ഉത്ഘാടനം ചെയ്യുന്നു.
എടക്കര: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി മൂത്തേടം ഗ്രാമപഞ്ചായത്തിലെ പാലാങ്കര വാര്‍ഡില്‍ ലഹരിക്കെതിരേ ഫുട്ബോള്‍ ലഹരി ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ടി.ജി. രാജു ഉദ്ഘാടനം ചെയ്തു എം.എം. ജോണ്‍, തോമസ് ഫിലിപ്പ്, മുത്തു പട്ടുക്കുത്ത്, പി.കെ. ജാഫര്‍, സജി ചാലുമാട്ട്, പി.വി. ഉണ്ണി, പി.കെ. ഉമ്മര്‍, വി.കെ. മുജീബ്, ലിയാദ് വടക്കേകൈ എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തില്‍ പാലാങ്കര എടീം ഒന്നാം സ്ഥാനവും പാലാങ്കര ബി ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും നല്കി. വാര്‍ഡിലെ മികച്ച കളിക്കാര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സിലുമായി ബന്ധപ്പെട്ട് വിദഗ്ധ പരിശീലനവും നല്‍കും.
Tags : Football Tournament