എലിക്കുളം പഞ്ചായത്തിലെ ഓപ്പറേഷൻ തൂഫാൻ ശില്പശാലയിൽ എസ്ഐ കെ.യു. ജമാലുദീൻ ക്ലാസ് നയിക്കുന്നു.
എലിക്കുളം: പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട ഭാഗമായി നടത്തിയ ശില്പശാല പ്രസിഡന്റ് യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജോഷി കെ. ആന്റണി, ആൻസി ജെയിംസ്, സൂര്യമോൾ, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. ഷെഹ്ന, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ കെ.യു. ജമാലുദീൻ, കെ.കെ. മനോജ്കുമാർ, കെ.ആർ. രമേശ്കുമാർ എന്നിവർ ക്ലാസ് നയിച്ചു.
Tags : Local News Nattuvishesham Operation Tufan Workshop