x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​പ​മ്പ - ശ​ബ​രി​മ​ല റോ​പ്പ് വേ ​ പ​ദ്ധ​തി ഇ​ഴ​യു​ന്നു

വെബ്ഡെസ്ക്
Published: November 8, 2026 12:29 AM IST | Updated: November 8, 2026 12:29 AM IST

റോപ് വേ

പ​ത്ത​നം​തി​ട്ട: പ​മ്പ​യി​ൽ നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് ട്രാ​ക്റ്റ​ർ ഉ​പ​യോ​ഗി​ച്ച് ച​ര​ക്ക് നീ​ക്കം ന​ട​ത്തു​ന്ന​തി​ലൂ​ടെ പ്ര​തി വ​ർ​ഷം ല​ക്ഷ​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡി​ന് ചെ​ല​വാ​കു​മ്പോ​ൾ ബ​ദ​ലാ​യി വി​ഭാ​വ​ന ചെ​യ്ത റോ​പ്പ് വേ ​സം​വി​ധാ​നം ന​ട​പ്പാ​കാ​ൻ ഇ​നി​യും കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന. സീ​സ​ണി​ൻ ഏ​റ്റ​വും അ​ധി​കം ഭ​ക്ത​ർ ഉ​പ​യോ​ഗി​ക്കു​ന്ന സ്വാ​മി അ​യ്യ​പ്പ​ൻ പാ​ത​യി​ലൂ​ടെ​യാ​ണ് കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും ഇ​റ​ക്ക​വും വ​ക​വ​യ്ക്കാ​തെ ട്രാ​ക്‌​റ്റ​റു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ന്ന​ത്. വ​ൻ അ​പ​ക​ടസാ​ധ്യ​ത​യാ​ണ് ഇ​ത് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. കൂ​ടാ​തെ നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് ക​യ​റ്റം ക​യ​റു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ന്ന ഭ​ക്ത​രെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ നി​ല​വി​ൽ ഡോ​ളി സൗ​ക​ര്യം മാ​ത്ര​മാ​ണു​ള്ള​ത്.

റോ​പ്പ് വേ ​വ​ന്നാ​ൽ ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കു​ന്ന​തി​നും രോ​ഗി​ക​ളെ ആ​യാ​സ ര​ഹി​ത​മാ​യി യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നും നി​ഷ്‌​പ്ര​യാ​സം സാ​ധി​ക്കും. എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ നി​ര​വ​ധി ത​ട​സ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്.

വ​നം- റ​വ​ന്യുത​ർ​ക്കം

ശ​ബ​രി​മ​ല റോ​പ്പ് വേ ​പ​ദ്ധ​തി 2011-ൽ ​ആ​ണ് വി​ഭാ​വ​ന ചെ​യ്ത​ത്. എ​ന്നാ​ൽ 15 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല. റ​വ​ന്യു-​വ​നം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഭൂ​മി ത​ർ​ക്ക​മാ​ണ് പ​ദ്ധ​തി അ​നി​ശ്ചി​ത​മാ​യി നീ​ളാ​ൻ കാ​ര​ണം. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി 250 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പ​ക്കാ​ൻ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത്. പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന 4.5 ഹെ​ക്‌​ട​റോ​ളം വ​ന​ഭൂ​മി​യാ​ണ് പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. വ​ന​നി​യ​മ​പ്ര​കാ​രം ഇ​തി​ന് പ​ക​ര​മാ​യി വ​നം​വ​കു​പ്പി​ന് തു​ല്യ​മാ​യ റ​വ​ന്യു ഭൂ​മി ന​ൽ​ക​ണം.

എ​ന്നാ​ൽ ഇ​തി​നാ​യി റ​വ​ന്യു വ​കു​പ്പ് ക​ണ്ടെ​ത്തു​ന്ന ഭൂ​മി​ക​ളെ​ല്ലാം വ​നം​വ​കു​പ്പ് ത​ള്ളി​ക്ക​ള​യു​ന്ന​താ​ണ് പ്ര​ധാ​ന ത​ട​സം. ആ​ദ്യം ഇ​ടു​ക്കി​യി​ലെ ക​ഞ്ഞി​ക്കു​ഴി​യി​ൽ ക​ണ്ടെ​ത്തി​യ ഭൂ​മി അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് കാ​ട്ടി വ​നം​വ​കു​പ്പ് ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം ശെ​ന്തു​രു​ണി വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നി​ൽ​പ്പെ​ട്ട ക​ട്ടി​ള​പ്പാ​റ​യി​ലെ 4.5 ഹെ​ക്ട​ർ ഭൂ​മി റ​വ​ന്യു വ​കു​പ്പ് നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും, ഇ​തും വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ വ​ന​ഭൂ​മി ത​ന്നെ​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​നം​വ​കു​പ്പ് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

വ​നം​വ​കു​പ്പി​ന് കൈ​മാ​റേ​ണ്ട പ​ക​രം ഭൂ​മി​യു​ടെ കൃ​ത്യ​മാ​യ പ​ട്ട​യ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ, കേ​ന്ദ്ര ക​ടു​വ സം​ര​ക്ഷ​ണ അഥോറി​റ്റി , കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം എ​ന്നി​വ​യി​ൽ നി​ന്നു​ള്ള അ​ന്തി​മ ക്ലി​യ​റ​ൻ​സു​ക​ൾ വൈ​കു​ക​യാ​ണ്. ഇി​ന് പ​രി​ഹാ​രം കാ​ണാ​ൻ സം​സ്ഥാ വ​നം വ​കു​പ്പാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. ഭൂ​മി കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ റ​വ​ന്യു-​വ​നം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​താ​ണ് വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​പ​ദ്ധ​തി ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രാ​ൻ കാ​ര​ണ

പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​തി​നാ​യി കേ​ന്ദ്ര പ​രി​സ്ഥി​തി-​വ​നം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ വൈ​ൽ​ഡ് ലൈ​ഫി​ന്‍റെ​യും ഉ​ന്ന​ത​ത​ല സം​ഘ​ങ്ങ​ൾ ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ച്ച് പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഫീ​ൽ​ഡ് ഇ​ൻ​സ്പെ​ഷൻ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്

പാ​രി​സ്ഥി​തി​ക ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നാ​യി ട​വ​റു​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി ചു​രു​ക്കു​ക​യും മു​റി​ച്ചുമാ​റ്റേ​ണ്ട മ​ര​ങ്ങ​ളു​ടെ എ​ണ്ണം 80 ആ​യി നി​ജ​പ്പെ​ടു​ത്തി പു​തി​യ രൂ​പ​രേ​ഖ ത​യറാ​ക്കു​ക​യും ചെ​യ്തു. പ​മ്പ ഹി​ൽ​ടോ​പ്പ് മു​ത​ൽ മാ​ളി​ക​പ്പു​റം ബാ​ര​ക്ക് വ​രെ​യു​ള്ള 2.7 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റോ​പ്‌​വേ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : Ropeway Project Lags Nattuvishesham DistrictNews DeepikaNews

Recent News

Corehub Up