x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പാ​ക്കു​ട​യി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് : 81.74 ശ​ത​മാ​നം പോ​ളിം​ഗ്, വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന്


Published: January 13, 2026 07:10 AM IST | Updated: January 13, 2026 07:10 AM IST

പി​റ​വം: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ൽ പ​ത്താം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 81.74 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 1,183 വോ​ട്ട​ർ​മാ​രി​ൽ 965 പേ​ർ വോ​ട്ട് ചെ​യ്തു. വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ 10ന് ​പാ​മ്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കും.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ടി.​പി. ജോ​സും, എ​ൽ​ഡി​എ​ഫി​ന്‍റെ സി.​ബി. രാ​ജീ​വ​നും, എ​ൻ​ഡി​എ​യു​ടെ ടി.​ആ​ർ. ശ്രീ​കാ​ന്തും, ഐ​ക്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി കെ.​എ. പാ​ലോ​സു​മാ​ണ് മ​ത്സ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി.​എ​സ്. ബാ​ബു​വി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. നി​ല​വി​ൽ 15 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ൽ വി​ജ​യി​ച്ച് യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ടു​ണ്ട്. ഇ​തി​നാ​ൽ വാ​ർ​ഡി​ലെ ഫ​ലം ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല

പി​റ​വം: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ബി. രാ​ജീ​വി​ന് വോ​ട്ട് ചെ​യ്യാ​നായില്ല. വോ​ട്ട് ചെ​യ്യാ​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ഴാ​ണ് രാ​ജീ​വ​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ രാ​ജീ​വി​ന്‍റെ കൈ​വ​ശം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഇ​ല്ലാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന യു​ഡി​എ​ഫ് ഏ​ജ​ന്‍റ് വോ​ട്ട് ചെ​യ്യാ​ൻ സ​മ്മ​തി​ച്ചി​ല്ല.

ഉ​ട​നെ വീ​ട്ടി​ൽ പോ​യി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി എ​ത്തി​യ​പ്പോ​ഴേ​ക്കും സ​മ​യം ആ​റു ക​ഴി​ഞ്ഞി​രു​ന്നു. വീ​ണ്ടും യു​ഡി​എ​ഫ് ഏ​ജന്‍റ് എ​തി​ർ​പ്പ് അ​റി​യി​ച്ചു. ച​ല​ഞ്ച് വോ​ട്ട് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സ​മ​യം ക​ഴി​ഞ്ഞതിനാൽ ച​ല​ഞ്ച് വോ​ട്ട് ചെ​യ്യാ​ൻ അ​ധി​കൃ​ത​രും സ​മ്മ​തി​ച്ചി​ല്ല. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൈവശം ഉണ്ടായിരുന്നു എ​ന്നാണ് കരുതിയിരുന്നതെന്ന് എന്നായിരുന്നു സ്ഥാ​നാ​ർ​ഥി​യു​ടെ വി​ശ​ദീ​ക​ര​ണം.

Tags : nattu vishesham Pambakkudda by-election

Recent News

Corehub Up