x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ഡ​ല​കാ​ല​ത്തും തു​റ​ക്കാ​തെ പ​ന്ത​ളം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ്

വെബ് ഡെസ്ക്
Published: November 16, 2026 10:51 PM IST | Updated: November 16, 2026 10:51 PM IST

പ​ന്ത​ളം സ്വാ​മി അ​യ്യ​പ്പ​ൻ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ്.

പ​ന്ത​ളം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​വ​സ​വും ബ​സ് ക​യ​റാ​ൻ ബു​ദ്ധി​മു​ട്ടു​മ്പോ​ൾ ശ​ബ​രി​മ​ല അ​യ്യ​പ്പ​ന്‍റെ നാ​മ​ത്തി​ൽ നി​ർ​മി​ച്ച് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ പ​ന്ത​ളം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡ് ഇ​നി​യും തു​റ​ന്നു​കൊ​ടു​ത്തി​ല്ല. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചി​ട്ടും ബ​സ് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ത്ത​ത് തീ​ർ​ഥാ​ട​ക​രെ​യും മ​റ്റു യാ​ത്ര​ക്കാ​രെ​യും ഒ​രേ​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.
പ​ന്ത​ള​ത്തെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ന്ന​ത് പ​മ്പ​യി​ലേ​ക്കും പ​ത്ത​നം​തി​ട്ട​യി​ലേ​ക്കും ബ​സ് ക​യ​റു​ന്ന​തി​നാ​ണ്. എ​വി​ടെ​നി​ന്ന് ബ​സ് ക​യ​റ​ണ​മെ​ന്നു​പോ​ലും അ​റി​യാ​തെ പ​ല​രും വി​ഷ​മി​ക്കു​ന്നു. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡും സ​മീ​പ​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് അ​ന്ന​ത്തെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ തി​ടു​ക്ക​ത്തി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി പേ​രി​ന് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത​ല്ലാ​തെ പി​ന്നീ​ട് സ്റ്റാ​ൻ​ഡ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​റ്റു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.
റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നാ​യി മു​ട്ടാ​ർ നീ​ർ​ച്ചാ​ലി​നോ​ടു ചേ​ർ​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ക​യും ബ​സു​ക​ൾ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നു​മു​ള്ള വ​ഴി ഒ​രു​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.

75 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ‘സ്വാ​മി അ​യ്യ​പ്പ​ൻ മു​നി​സി​പ്പ​ൽ ബ​സ് ടെ​ർ​മി​ന​ൽ’ നി​ർ​മി​ച്ച​ത്. പ​ന്ത​ളം ക​വ​ല​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ല​വി​ലെ സ്റ്റാ​ൻ​ഡ് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നും പ​ഴ​യ സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കോം​പ്ല​ക്സ് നി​ർ​മി​ക്കാ​നു​മാ​യി​രു​ന്നു മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി മ​ണ്ണു​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കു​ക​യും ഓ​ഫീ​സ് കോം​പ്ല​ക്സി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ​ന്ത​ളം ക​വ​ല​യി​ൽ​നി​ന്ന് മാ​റ്റു​ന്ന​ത് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു.
മ​ണ്ഡ​ല​കാ​ല​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Tags : Pandalam Municipal Nttuvishesham Districtnews

Recent News

Corehub Up