x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​രം ന​ല്‍​കു​കയെ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത: വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍

വെബ്ഡസ്ക്
Published: November 29, 2026 05:24 AM IST | Updated: November 29, 2026 05:24 AM IST

സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് ഗ​വി ഹാ​ളി​ല്‍ ന​ട​ന്ന ഹി​യ​റിം​ഗി​ല്‍ വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍ അ​ഡ്വ. ടി. ​കെ. രാ​മ​കൃ​ഷ്ണ​ന്‍ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി

പ​ത്ത​നം​തി​ട്ട: വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ക എ​ന്ന​ത് പൊ​തു വി​വ​രാ​വ​കാ​ശ ഓ​ഫ​ി​സ​ര്‍​മാ​രു​ടെ നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത​യാ​ണെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍ അ​ഡ്വ. ടി. ​കെ. രാ​മ​കൃ​ഷ്ണ​ന്‍. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് ഗ​വി ഹാ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ന്‍റെ ഹി​യ​റിം​ഗി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വ​രാ​വ​കാ​ശ നി​യ​മം വ​കു​പ്പ് 3 പ്ര​കാ​രം ഏ​തൊ​രു പൗ​ര​നും പൊ​തു അ​ധി​കാ​രി​യു​ടെ കൈ​വ​ശ​മു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​ണ്ട്. വി​വ​രാ​വ​കാ​ശ നി​യ​മം വ​കു​പ്പ് 7 (1) പ്ര​കാ​രം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യാ​ല്‍ ക​മ്മി​ഷ​ന്‍ വി​വ​രാ​വ​കാ​ശ നി​യ​മം വ​കു​പ്പ് 20 (1) പ്ര​കാ​ര​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ക​മ്മി​ഷ​ണ​ര്‍ പ​റ​ഞ്ഞു.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ മ​റു​പ​ടി ന​ല്‍​കി​യി​ട്ടി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട് രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കേ​ണ്ട​താ​ണ്. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​മ്മി​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി.
ഹി​യ​റിം​ഗി​ല്‍ 18 ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പാ​ക്കി.

Tags : Information Commissioner nattu vishesham local news

Recent News

Corehub Up