x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ക​സ​ന​ത്തി​ൽ‘തി​ട്ട​’തൊ​ട്ട്..! പത്തനംതിട്ടയിലെ ഏക റെയിൽവേ സ്റ്റേഷനായ തി​രു​വ​ല്ല സ്റ്റേ​ഷ​ന്‍ ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍

വെബ്ഡസ്ക്
Published: November 29, 2026 05:28 AM IST | Updated: November 29, 2026 05:28 AM IST

ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നടക്കുന്ന തിരുവല്ല റെയിൽവേ സ്റ്റേഷൻ.

തി​രു​വ​ല്ല: കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും എം​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ചും തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍. ആ​ദ്യ​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. സ്റ്റേ​ഷ​ന്‍​ക​വാ​ട​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​വും പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടും ഉ​ള്‍​പ്പെ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. ്

സ്റ്റേ​ഷ​ന്‍റെ തെ​ക്കു​വ​ശ​ത്തെ റോ​ഡി​ല്‍ നി​ന്നും പ്ര​ധാ​ന​ക​വാ​ടം പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ലേ​ക്ക് തു​റ​ന്നു. സ്റ്റേ​ഷ​ന്‍റെ മു​ന്‍​ഭാ​ഗ​ങ്ങ​ളും ആ​ക​ര്‍​ഷ​ണീ​യ​മാ​ക്കി. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​മാ​യി​ട്ടു​ണ്ട്. റി​സ​ര്‍​വേ​ഷ​ന്‍, ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ​യും ന​വീ​ക​ര​ണ​വും ന​ട​ത്തി. അ​ടു​ത്ത​ഘ​ട്ട​മാ​യി പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ നി​ന്നും പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കു​ള്ള മേ​ല്‍​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തു പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യാ​യി​ല്‍ നി​ന്നു നേ​രി​ട്ട് ര​ണ്ട്, മൂ​ന്ന്, നാ​ല് പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​കും. ലി​ഫ്റ്റ്, എ​ന്നി​വ നേ​ര​ത്തെ സ​ജ്ജ​മാ​യി​രു​ന്നു.

നാ​ലാം​ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു കൂ​ടി മേ​ല്‍​പാ​ലം വ​രു​ന്ന​തോ​ടെ ടി​ക്ക​റ്റ് കൗ​ണ്ട​ര്‍ ഇ​വി​ടെ​യും ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ശ്യ​മു​ണ്ട്. പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​വും റോ​ഡ് വി​ക​സ​ന​വും ഈ ​ഭാ​ഗ​ത്തും സാ​ധ്യ​മാ​യാ​ല്‍ ടി​കെ റോ​ഡി​ല്‍ നി​ന്നും മു​മ്പു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ ഇ​ട​വ​ഴി സ്റ്റേ​ഷ​നി​ലേ​ക്ക് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മു​ണ്ട്.

വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​ന്നി​ല്‍ ത​ന്നെ

ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ള്‍ അ​ട​ക്കം നി​ര്‍​ത്തു​ന്ന ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ് ഫോ​മു​ക​ളി​ലെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. പ്ലാ​റ്റ്ഫോ​മി​ല്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ണ​മാ​യി മേ​ല്‍​ക്കൂ​ര ഇ​ട്ടു​വെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ വി​ശ്ര​മ​ത്തി​നും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മു​ള്ള സൗ​ക​ര്യം ല​ഭ്യ​മ​ല്ല. നി​ല​വി​ല്‍ വ​ട​ക്കോ​ട്ടു​ള്ള ട്രെ​യി​നു​ക​ള്‍ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലും തെ​ക്കോ​ട്ടു​ള്ള​വ മൂ​ന്നി​ലു​മാ​ണ് നി​ര്‍​ത്തു​ന്ന​ത്.

ഡ​ല്‍​ഹി, കാ​ശ്മി​ര്‍, മും​ബൈ, ഗോ​ഹ​ട്ടി, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ഗോ​വ, പ​ഞ്ചാ​ബ് തു​ട​ങ്ങി പ്ര​ധാ​ന എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളെ​ല്ലാം നി​ര്‍​ത്തു​ന്ന​ത് മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലാ​ണ്. പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​ന്നാം പ്ലാ​റ്റ് ഫോ​മി​ലേ​ക്ക് യാ​ത്രാ തീ​വ​ണ്ടി​ക​ള്‍ വ​ന്നു തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ തി​രു​വ​ല്ല​യി​ലെ ഒ​ന്നാം​പ്ലാ​റ്റ്ഫോം സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി. ര​ണ്ട്, മൂ​ന്ന് പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് നേ​ര​ത്തെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി​രു​ന്നി​ല്ല.

ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യ​യ​തോ​ടെ മേ​ല്‍​ക്കൂ​ര​യും കു​ടി​വെ​ള്ള സൗ​ക​ര്യ​വും ആ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ശൗ​ചാ​ല​യ​ങ്ങ​ള്‍ ഈ ​പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ തു​റ​ക്കാ​നാ​യി​ട്ടി​ല്ല. വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളും ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ത​ന്നെ​യാ​ണ്. ദീ​ര്‍​ഘ​നേ​രം ട്രെ​യി​ന്‍ കാ​ത്ത് നി​ല്‍​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നാ​യി പ്ലാ​റ്റ്ഫോ​മി​ലെ ഇ​രി​പ്പി​ട​ങ്ങ​ള്‍ മാ​ത്ര​മേ​യു​ള്ളൂ. തീ​വ​ണ്ടി​ക​ള്‍ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ റി​സ​ര്‍​വേ​ഷ​ന്‍ കോ​ച്ചു​ക​ളി​ല്‍ യാ​ത്ര ചെ​യ്യേ​ണ്ട​വ​ര​ട​ക്കം ഏ​റെ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ല്‍​വേ സ്റ്റേ​ഷ​നെ​ന്ന നി​ല​യി​ല്‍ തി​രു​വ​ല്ല​യെ ആ​ശ്ര​യി​ക്കു​ന്ന ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണ്. ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ത് ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടി​ല്ല.

 
ബ​സു​ക​ള്‍​ക്ക് പാ​ര്‍​ക്കിം​ഗ് വേ​ണം

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ബ​സു​ക​ള്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ഴും പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. ടി​കെ റോ​ഡി​ലൂ​ടെ​യും കാ​യം​കു​ള​ത്തു​നി​ന്നും വ​രു​ന്ന ചി​ല ബ​സു​ക​ള്‍ ടൗ​ണി​ല്‍ നി​ന്ന് നി​ല​വി​ല്‍ ദീ​പാ ജം​ഗ്ഷ​ന്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍​വ​ഴി ക​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​തു മാ​ത്ര​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്ര​യം. ന​ഗ​ര​ത്തി​ല്‍ തി​ര​ക്കേ​റു​മ്പോ​ള്‍ ഈ ​ബ​സു​ക​ളും യാ​ത്ര ബ​സ് സ​റ്റാ​ന്‍​ഡി​ല്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് പ​തി​വ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​ഴി യാ​ത്ര ന​ട​ത്താ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി മ​ടി​ക്കു​ക​യാ​ണ്. തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​ള്ള പ​ത്ത​നം​തി​ട്ട, റാ​ന്നി ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡു​വ​ഴി പോ​ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. മ​ല്ല​പ്പ​ള്ളി റോ​ഡി​ല്‍ നി​ന്നു​ള്ള ബ​സു​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ഇ​തു​വ​ഴി വ​രാ​റി​ല്ല.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് റെ​യി​ല്‍​വേ ഇ​പ്പോ​ഴും ത​യാ​റാ​കു​ന്നി​ല്ല. റെ​യി​ല്‍​വേ​യു​ടെ സ്ഥ​ല​മെ​ന്ന പേ​രി​ല്‍ ഇ​ത​ര സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും പു​റം​തി​രി​ഞ്ഞു നി​ല്‍​ക്കു​ക​യാ​ണ്. റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ റോ​ഡ് പ​രി​സ​ര​ങ്ങ​ളി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ല. പ്രീ ​പെ​യ്ഡ് ഓ​ട്ടോ​റി​ക്ഷ കൗ​ണ്ട​ര്‍ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.രാ​ത്രി​യാ​യാ​ല്‍ ഓ​ട്ടോ​റി​ക്ഷ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​നും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ല. ടൗ​ണി​ലേ​ക്ക് അ​ട​ക്കം ഓ​ട്ടം പോ​ക​ണ​മെ​ങ്കി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക്കാ​ര്‍ മ​ടി കാ​ട്ടു​ന്ന​താ​യാ​ണ് പ​രാ​തി.

Tags : railway station in Pathanamthitta nattu vishesham local news

Recent News

Corehub Up