തിരുവല്ല ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ എംജിഎം എച്ച്എസ്എസ് തിരുവല്ല.
തിരുവല്ല: തിരുവല്ല വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ 564 പോയിന്റ് നേടി തിരുവല്ല എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി. 406 പോയിന്റ് നേടിയ സെന്റ് തോമസ് എച്ച്.എസ്എസ് ഇരുവെള്ളിപ്ര രണ്ടാം സ്ഥാനം നേടി.
എംജിഎം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം തിരുവല്ല നഗരസഭാ പ്രതിപക്ഷ നേതാവ് ജിനു മാത്യു ഉദ്ഘാടനം ചെയ്തു.
തിരുവല്ല എഇഒ വി.കെ. മിനികുമാരി, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിജി മാത്യു സ്കറിയ, പ്രിന്‍സിപ്പല്‍ പി.കെ. തോമസ്, ഹെഡ്മിസ്ട്രസ് കെ.ബിന്ദു, ബിറ്റു ഐപ്പ്, കെ.അരുണ്‍, ശങ്കരന് നമ്പൂതിരി, ഡോ. അനിത ബേബി, ഡോ. സജു പി. തോമസ്, ദീപു കുര്യാക്കോസ്, ബിനു ചെറിയാന്, ജോണ്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 261 പോയിന്റോടെ എംജിഎം എച്ച്എസ്എസ് ഒന്നാം സ്ഥാനവും 209 പോയിന്റോടെ നിരണം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 237 പോയിന്റോടെ സെന്റ് തോമസ് എച്ച്എസ്എസ് ഇരുവെള്ളിപ്ര ഒന്നാമതെത്തി. 227 പോയിന്റോടെ എംജിഎം എച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി.
യു പി വിഭാഗത്തില്‍ 78 പോയിന്റ് വീതം നേടി തിരുമൂലവിലാസം യുപി സ്കൂളും കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 76 പോയിന്റോടെ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനത്തെത്തി.
എല്‍പി. വിഭാഗത്തില്‍ 61 പോയിന്റ് വീതം നേടി തിരുമൂലവിലാസം യുപിഎസ്, എസ്സിഎസ്എസ് എല്‍പിഎസ്, എംജിഎം എല്‍പിഎസ്, ഗവ. എല്‍പിഎസ് കാവുംഭാഗം എന്നീ സ്കൂളുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.59 പോയിന്റ് വീതം നേടിയ സെന്റ് ജോര്‍ജ് യുപിഎസ്, കടപ്രയും പരുമല സെമിനാരി എല്‍പി.എസും രണ്ടാം സ്ഥാനം പങ്കിട്ടു.
ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ 83 പോയിന്റോടെ എസ്എന്‍വി ഹൈസ്കൂള്‍, തിരുമൂലപുരം ഒന്നാം സ്ഥാനവും 81 പോയിന്റോടെ ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാവുംഭാഗം രണ്ടാം സ്ഥാനവും നേടി. യുപി. വിഭാഗം സംസ്കൃതോത്സവത്തില്‍ 90 പോയിന്റ് വീതം നേടി തിരുമൂലവിലാസം യുപി.എസും എംഎസഎം യുപിഎസ്, നിരണം എന്നിവയും ഒന്നാം സ്ഥാനം പങ്കിട്ടു.81 പോയിന്റോടെ ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാവുംഭാഗം രണ്ടാം സ്ഥാനത്തെത്തി.
അറബി് കലോത്സവം യുപി. വിഭാഗത്തില്‍ 65 പോയിന്റ് വീതം നേടി സെന്റ് ജോര്‍ജ് യുപിഎസ്, കടപ്രയും പരുമല സെമിനാരി എല്‍പി.എസും ഒന്നാം സ്ഥാനം പങ്കിട്ടു.
എല്‍പി. വിഭാഗത്തില്‍ 45 പോയിന്റ് വീതം നേടി സെന്റ് ജോര്‍ജ്, കടപ്രയും പരുമല സെമിനാരി എല്‍പിഎസും ഒന്നാം സ്ഥാനം നേടി.
Tags : sub-district arts festival. nattu vishesham local news MGM wins overall title e Thiruvalla sub-district