x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ രോ​ഗി ആ​ക്ര​മി​ച്ചു


Published: April 21, 2026 06:31 AM IST | Updated: April 21, 2026 06:31 AM IST

കൊ​ല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി ആ​ക്ര​മി​ച്ചു. കു​രി​പ്പു​ഴ സ്വ​ദേ​ശി സു​രേ​ഷ് ലാ​ലി​നാണ് പ​രി​ക്കേ​റ്റ​ത്.
ച​വ​റ സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​നാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ആ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പാ​നം നി​ർ​ത്തി​യ​തി​ലു​ണ്ടാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ തു​ട​ർ​ന്നു നാ​ലു ദി​വ​സം മു​മ്പാ​ണ് സെ​ബാ​സ്റ്റ്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ക​യാ​യി​രു​ന്ന സു​രേ​ഷി​നെ ചി​കി​ത്സാ​മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്റ്റാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ച് പി​ന്നി​ലൂ​ടെ അ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

സു​രേ​ഷി​ന്‍റെ ത​ല​യ്ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. അ​ക്ര​മി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ൻ​എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സു​രേ​ഷി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ശേ​ഷം മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കു​മെ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു.

 

Tags : nattu vishesham Patient attacks nursing assistant

Recent News

Corehub Up