പട്ടിക്കാട് ഗവ.സ്കൂൾ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.
പട്ടിക്കാട്: ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിട്ടുകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇലവൻസ് ഗ്രൗണ്ടും ഗാലറിയും ഫെൻസിംഗും ഡ്രെയിനേജും റിട്ടേനിംഗ് വാളുമെല്ലാമായി മികച്ച നിലവാരത്തിലാണ് നിർമാണം. സ്റ്റേഡിയത്തിന്റെ ഭാഗമായി ഫ്ളഡ് ലൈറ്റും ഓപ്പൺ സ്റ്റേജ് കം ഗ്രീൻ റൂം, ഓപ്പൺ ജിം എന്നിവയും സജ്ജമാകുന്നുണ്ട്.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു. പി.എസ്. വിനയൻ സ്വാഗതവും പ്രധാന അധ്യാപിക വി.കെ. ഷൈലജ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ മാത്യു നൈനാൻ, കെ.പി ചാക്കോച്ചൻ, കെ.എ അബൂബക്കർ, ജോളി ജോർജ്, സീന വർഗീസ്, ടി.ബി. വിനോദ്, അജു തോമസ്, തൃശൂർ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, എൻ.കെ രമേഷ്, പിടിഎ പ്രസിഡന്റ് ബിജു വർഗീസ്, പ്രിൻസിപ്പൽ സി.കെ സുനന്ദ, എസ്എംസി ചെയർമാൻ വി.ജി പ്രജീഷ്, എസ്എസ്ജി ചെയർമാർ പി.വി. സുദേവൻ, എംപിടിഎ പ്രസിഡന്റ് വിൻസി സനീഷ് എന്നിവരും വിവിധകക്ഷിനേതാക്കളും പങ്കെടുത്തു.