പയ്യന്നൂർ നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികൾ നേതാക്കളോടൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കാനെത്തുന്നു.
പയ്യന്നൂർ: പയ്യന്നൂർ നഗരസഭയിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായി. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നിന്ന് പ്രകടനമായി എത്തിയാണ് കോൺഗ്രസ് സ്ഥാനാർഥികൾ ഇന്നലെ പത്രിക നൽകിയത്.
ഡിസിസി ഭാരവാഹികളായ എം.കെ. രാജൻ, എ.പി. നാരായണൻ, പി. ലളിത, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജ്, എം. പ്രദീപ് കുമാർ, പിലാക്കൽ അശോകൻ, കെ.ടി. ഹരീഷ്, പ്രശാന്ത് കോറോം, എ. രൂപേഷ്, എൻ. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി. ഘടക കക്ഷിയായ മുസ്ലിം ലീഗ് സ്ഥാനാർഥികൾ വ്യാഴാഴ്ച പത്രിക സമർപ്പിച്ചിരുന്നു.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്: യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്കി. കേളോത്ത് ഖാദി കേന്ദ്രത്തിന് സമീപത്തു നിന്ന് പ്രകടനമായാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചത്. ഡിവിഷന്, സ്ഥാനാര്‍ഥി എന്നീ ക്രമത്തില്‍ ചുവടെ.
കരിവെള്ളൂര്‍-കെ. ദേവകി (കോണ്‍), പെരളം-ദിബില്‍ ആര്. നായര്‍ (കോണ്‍), മാത്തില്‍-പി. ബീന (കോണ്‍), പെരിങ്ങോം-അജിത (കോണ്‍), പാടിയോട്ടുചാല്‍-രേഷ്മ വി.രാജു (കോണ്‍), പുളിങ്ങോം- ജോമോള്‍ ജോസഫ് (കേരള കോണ്‍-ജെ), പ്രാപ്പൊയില്‍-ടി.എ. മുഹമ്മദ് സലീം (ലീഗ്), പെരിന്തട്ട-പി. മുസ്തഫ (ലീഗ്), വെള്ളോറ-ഇ. സ്വപ്ന (കോണ്‍), മാതമംഗലം-വി.എം. ബീന (കോണ്‍), കാങ്കോല്‍-ടി. ശശീന്ദ്രന് (കോണ്‍), കുഞ്ഞിമംഗലം-വി.ടി. ശിവജി (കോണ്‍), കുന്നരു-ഷര്‍മ്മിള (കോണ്‍), രാമന്തളി-സബീര്‍ മുഹമ്മദ് (ലീഗ്) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്.
ചെറുകുന്നിൽ സിപിഎം
ഏരിയ കമ്മിറ്റി അംഗത്തിനെതിരേ
ബ്രാഞ്ച് സെക്രട്ടറി റിബൽ സ്ഥാനാർഥി
പഴയങ്ങാടി: കണ്ണൂരിലെ സിപിഎമ്മിന്റെ ചെങ്കോട്ട എന്ന് അറിയപ്പെടുന്നതും പ്രതിപക്ഷം പോലുമില്ലാത്ത ചെറുകുന്ന് പഞ്ചായത്തിൽ സിപിഎം സ്ഥാനാർഥിക്കെതിരേ സിപിഎം റിബൽ സ്ഥാനാർഥി രംഗത്ത്. ചെറുകുന്ന് ഏരിയ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ സെക്രട്ടറിയുമായ കെ. മോഹനനെ ഔദ്യോഗിക സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എതിർപ്പുമായി ചെറുകുന്ന് കുന്നനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ഇ. ബാബുരാജ് റിബൽ സ്ഥാനാർഥിയായി ചെറുകുന്ന് പഞ്ചായത്തിലെ രണ്ടാം വാഡിൽ പത്രിക നൽകിയത്.
സിപിഎം ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ മോഹനനുമായി ചെറുകുന്നിൽ സിപിഎമ്മിനകത്തു ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. പാനൽ സംബന്ധിച്ചും പ്രവർത്തകർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസം പുറത്തു വരികയാണ്.