പ്രതീകാത്മക ചിത്രം
കോട്ടാങ്ങൽ: ചുങ്കപ്പാറ മേഖലയില്‍ മത്സ്യം കഴിച്ചവരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം. ചുങ്കപ്പാറയില്‍ നിന്നും മത്സ്യം വാങ്ങി കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്. ഇവരില്‍ പലരും ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സ തേടിവരികയാണ്. വയോധികരും കുട്ടികളും അടക്കം ചികിത്സ തേടിയവരില്‍ ഉള്‍പ്പെടുന്നു.
കോട്ടാങ്ങൽ, ചുങ്കപ്പാറ മേഖലകളില്‍ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതി നേരത്തേ യും ഉയര്‍ന്നതാണ്. ഇതു സംബന്ധിച്ച പരാതികളില്‍ ആരോഗ്യവകപ്പും പരിശോധന നടത്തിയിരുന്നു. ദേഹാസ്വസ്ഥ്യത്തേ തുടര്‍ന്ന് കൂടുതല്‍ പേര് ചികിത്സ തേടിയ സംഭവത്തിലും ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : ate fish fishcurry poison NattuVishesham DistrictNews