ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ വിജ്ഞാനകേരളം പ്ലേസ്മെന്റ് ഡ്രൈവ് ഉദ്ഘാടനം നഗരസഭാചെയർ പേഴ്സൺ ഇ.വി. രാമകൃഷ്ണൻ നിർവഹിക്കുന്നു.
ശ്രീകണ്ഠപുരം: തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങളുമായി ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്ലേസ്മെന്റ് ഡ്രൈവ് നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ നിഷിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.വി. കുഞ്ഞിരാമൻ, ഝാൻസി ജോസഫ് കൊല്ലമന,പി. നൂറുദീൻ, സിന്ധു മധുസൂദനൻ, കെ. ബിജു, കൗൺസിലർ ടി.കെ. പ്രഭാകരൻ, സെക്രട്ടറി ടി.വി. നാരായണൻ, മെംബർ സെക്രട്ടറി വി. പ്രേമരാജൻ, വിജ്ഞാനകേരളം ഇന്റേൺസ് ദേവിക. കെ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.