കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ മേളകൾ അലങ്കോലമാക്കി രാഷ്ട്രീയ നേട്ടങ്ങൾക്കായി ശ്രമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹനും വൈസ് പ്രസിഡന്റ് കെ.കെ. നവാസും ആരോപിച്ചു. 68-ാമത് കായിക മേള കോഴിക്കോട് നടത്താൻ തീരുമാനിച്ച ദിവസം മുതൽ ഇതിനെതിരായ പ്രവർത്തനങ്ങളും, വ്യാജ പ്രചരണങ്ങളും ആരംഭിച്ചിരുന്നതാണ്.
സ്കൂൾ കായികമേളയുടെ വൻ സ്വീകാര്യതയും, വിജയ കുതിപ്പിലും, അസൂയ പൂണ്ട ചില തൽപര്യ കക്ഷികൾ മേളയെ ആസൂത്രിതമായി അലങ്കോലമാക്കാൻ തുടക്കം മുതലേ ശ്രമിച്ചു വരുന്നു.
മേളയുടെ രണ്ടാം ദിനത്തിലെ പ്രഭാത ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പറയുകയും ഉടൻ തന്നെ ചില പ്രത്യേക ചാനലുകൾ അത് വാർത്തായാക്കുകയും ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ വീണ്ടും സമാന സ്വാഭാവമുള്ള പുഴു വിഷയം കൊണ്ട് വരുകയും ചെയ്തു. എന്നാൽ സമയോചിതമായ ഇടപെടൽ മൂലം ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയ ആളെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇവിടെയും തിങ്കളാഴ്ച പ്രത്യക്ഷപ്പെട്ട അതേ ചാനലുകൾ അതേ വേഗതയിൽ രംഗത്ത് വരുകയും വലിയ വാർത്ത സൃഷ്ടിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇവർ പൊലിസിനോട് ആവശ്യപ്പെട്ടു.
Tags :