x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി​യു​മാ​യി പൊ​ലിസ്


Published: November 17, 2026 10:54 PM IST | Updated: November 17, 2026 10:54 PM IST

റോ​ഡി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഉ​ന്തു​വ​ണ്ടി​ക​ള്‍.

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​മാ​യി തൊ​ടു​പു​ഴ പൊ​ലീ​സ്. കാ​ഞ്ഞി​ര​മ​റ്റം-​മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ല്‍ ന്യൂ​മാ​ന്‍ കോ​ള​ജി​നു സ​മീ​പം റോ​ഡി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ച്ച​വ​ടം ന​ട​ത്തി​യ ഉ​ന്തു​വ​ണ്ടി പി​ടി​ച്ചെ​ടു​ത്ത പൊ​ലി​സ് ക​ച്ച​വ​ട​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് കോ​ള​ജ് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി അ​നു​മ​തി​യി​ല്ലാ​ത്ത വ​ഴി​യോ​ര​ക്ക​ച്ച​വ​ടം വ്യാ​പ​ക​മാ​യ​തി​നെത്തു​ട​ര്‍​ന്ന് ഗ​താ​ഗ​തത​ട​സം രൂ​ക്ഷ​മാ​കു​ക​യും പ​ല​പ്പോ​ഴും വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും പ​തി​വാ​കു​ക​യും ചെ​യ്ത​തി​നെത്തു​ട​ര്‍​ന്ന് പ​രാ​തി വ്യാ​പാ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പൊ​ലിസ് ന​ട​പ​ടി.

നി​രോ​ധി​ത​മേ​ഖ​ല​ക​ളി​ല്‍ ഉ​ന്തു​വ​ണ്ടി​യി​ലും പെ​ട്ടി​ഓ​ട്ടോ​ക​ളി​ലും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേയാ​ണ് വ്യാ​പ​ക പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്കും കാ​ല്‍​ന​ട​ക്കാ​ര്‍​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തൊ​ടു​പു​ഴ സി​ഐ കെ.​പി.​ മ​നേ​ഷ് അ​റി​യി​ച്ചു.
പൊ​ലി​സി​നു പു​റ​മേ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍​ക്കും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍​ക്കെ​തി​രേ വ്യാ​പ​ക പ​രാ​തി എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ശ​ക്ത​മാ​ണ്.

Tags : roadside vending Nattuvishesham Districtnews

Recent News

Corehub Up