x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ച്ചേ​രി പോ​ലീ​സി​ന് രാ​ഷ്ട്ര​പ​തി​യു​ടെ വ​ർ​ണ​പ​താ​ക; കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് കൈ​മാ​റി

വെബ് ഡെസ്ക്
Published: August 10, 2026 02:14 AM IST | Updated: August 10, 2026 02:14 AM IST

പ്രതീകാത്മക ചിത്രം

മാ​ഹി: പു​തു​ച്ചേ​രി പോ​ലീ​സി​ന് രാ​ഷ്ട്ര​പ​തി​യു​ടെ വ​ർ​ണ​പ​താ​ക സ​മ​ർ​പ്പി​ക്കു​ന്ന പു​തു​ച്ചേ​രി ഗോ​രു മേ​ഡ് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. പു​തു​ച്ചേ​രി പോ​ലീ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് രാ​ഷ്ട്ര​പ​തി​യു​ടെ വ​ർ​ണ​പ​താ​ക കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് കൈ​മാ​റി.

തു​ട​ർ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി വ​ർ​ണ​പ​താ​ക കൊ​ടി ഏ​ന്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റി. ക​മ്പ​നി​യു​ടെ കാ​വ​ൽ അ​ക​മ്പ​ടി​യോ​ടെ​യും പോ​ലീ​സ് ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത​ത്തി​ന്‍റേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ൻ​സൈ​ൻ ഓ​ഫീ​സ​ർ രാ​ഷ്ട്ര​പ​തി​യു​ടെ വ​ർ​ണ​പ​താ​ക അ​ഭി​മാ​ന​പൂ​ർ​വം ഉ​യ​ർ​ത്തി പ്ര​ദ​ർ​ശി​പ്പി​ച്ചു. പു​തു​ച്ചേ​രി പോ​ലീ​സിന്‍റെ സേ​വ​ന മി​ക​വി​നും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ല​ഭി​ച്ച ദേ​ശീ​യ അം​ഗീ​കാ​ര​ത്തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ വ​ർ​ണ​പ​താ​ക ക​ണ​ക്കാ​ക്കു​ന്ന​ത്.

പു​തു​ച്ചേ​രി​യി​ലെ​ത്തി​യ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷ​യ്ക്ക് ലോ​ക് നി​വാ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.​ ല​ഫ്. ഗ​വ​ർ​ണ​ർ കെ. ​കൈ​ലാ​സ​നാ​ഥ​ൻ, മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി, ചീ​ഫ് സെ​ക്ര​ട്ട റി ,പോ​ലീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ന്നി​വ​ർ കേ​ന്ദ്ര മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു.

 

Tags : Nattuvishesham DistrictNews DeepikaNews Handed

Recent News

Corehub Up