നേമം: കാരയ്ക്കാമണ്ഡപം കാരയ്ക്കാട് ലെയിനില്‍ പാറയില്‍ ഇടവഴിയിലെ മൈക്കിളിന്റെ വീട്ടിലുണ്ടായ പൊട്ടിത്തെറിയില്‍ വെല്‍ഡിംഗ് പണിക്കെത്തിയ തൊഴിലാളിക്ക് പരിക്കേറ്റ സംഭവത്തില്‍ നേമം പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു.
വീട്ടുടമയേയും നേരത്തെ വാടകയ്ക്കു താമസിച്ചിരുന്നവരേയും പഴയ ഉടമയേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കഴിഞ്ഞ 30നു രാവിലെ ഒന്‍പതരയോടെ മൈക്കിളിന്റെ വീട്ടില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവു കയായിരുന്നു. ആദ്യം വെല്‍ഡിംഗ് മെഷീനില്‍ നിന്നുണ്ടായ പൊട്ടിത്തെറിയെന്നാണു വീട്ടുകാര്‍ കരുതിയത്.
പിന്നീടാണ് ഡിറ്റണേറ്ററാണ് പൊട്ടിത്തെറിച്ചതെന്നു മനസിലായത്. തുടർന്നു നേമം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ വെല്‍ഡിംഗ് തൊഴിലാളിയായ സഹായരാജിന്റെ വലതുകൈയ്ക്കു ഗുരുതര പരിക്കേറ്റി രുന്നു. മൂന്നുമാസം മുമ്പാണ് മൈക്കിള്‍ ഈ വീട് അയല്‍വാസിയില്‍നിന്നും വാങ്ങിയത്. അതുവരെ അവിടെ വാടകക്കാരാണ് താമസിച്ചിരുന്നത്. മൈക്കിള്‍ വാങ്ങിയശേഷം വീട് പുതുക്കി നിർമിച്ചിരുന്നു. വീടിനുമുന്നിൽ വെല്‍ഡിംഗ് പണികള്‍ ചെയ്യുന്നതിനിടെയാണ് ഇപ്പോൾ ഡിറ്റണേറ്റര്‍ പൊട്ടിയത്.
നേമം പോലീസിന്റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും മൈക്കളിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണു സമീപത്തെ പുരയിടത്തില്‍നിന്നും 38 ഡിറ്റണേറ്ററുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്
Tags : nattu vishesham Prison cell explodes: