പ്രതീകാത്മക ചിത്രം
കോട്ടയം: നവംബര്‍ മൂന്നുമുതല്‍ ഏതാനും സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്ന സംഘടനകള്‍ക്ക് ജില്ലയില്‍ അഞ്ച് ശതമാനത്തില്‍ താഴെ ബസുകളേയുള്ളൂ. അതിനാല്‍ ജില്ലയില്‍ പതിവുപോലെ സര്‍വീസുകള്‍ നടക്കും.
പ്രിയദര്‍ശിനി’’ പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് ഇന്ധനത്തിനോ ജീവനക്കാരുടെ വേതനത്തിനോ വരുമാനമില്ലാതെ സംസ്ഥാനത്ത് ഭൂരിഭാഗം സ്വകാര്യ ബസുകളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാണ്. ഈ അവസ്ഥയിലും സ്വകാര്യബസുകളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ സഹനസമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവര്‍ സെക്രട്ടേറിയറ്റിനു മുന്പില് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തേക്കും കടന്നിരിക്കുകയാണ്.
മതിയായ പഠനമോ കൂടിയാലോചനകളോ ഇല്ലാതെ നടപ്പാക്കിയ പ്രിയദര്‍ശിനി പദ്ധതി മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി നിരാഹാരമിരിക്കുന്ന നേതാക്കളുടെ ജീവന് രക്ഷിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Tags :