മുക്കം: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി കൈകോർത്ത് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും.
കുഞ്ഞുങ്ങളുടെ തുടർചികിത്സയ്ക്കും ജീൻ തെറാപ്പിക്കുമായി ആവശ്യമായ ഭീമമായ തുക കണ്ടെത്തുന്നതിനായി മലയോര മേഖലയിലെ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി. മുക്കം കേന്ദ്രീകരിച്ച് താമരശേരി, തിരുവമ്പാടി, ഓമശേരി, കൂടരഞ്ഞി, തോട്ടുമുക്കം തുടങ്ങിയ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന മുപ്പതോളം സ്വകാര്യ ബസുകളാണ് ആദ്യഘട്ടത്തിൽ കാരുണ്യദൗത്യത്തിൽ പങ്കാളികളായത്. ഒരു ദിവസത്തെ സർവീസിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും കുട്ടികളുടെ ചികിത്സാ ഫണ്ടിലേക്ക് കൈമാറും.
കാരുണ്യയാത്രയുടെ ഫ്ലാഗ് ഓഫ് മുക്കം പൊലിസ് സബ് ഇൻസ്പെക്ടർ എം. നിർമ്മൽ നിർവഹിച്ചു. യാത്രക്കാരുടെ സഹകരണവും നാടിന്റെ കരുതലും ഒത്തുചേരുന്ന ഈ സംരംഭം മൂന്ന് കുരുന്നുകളുടെ ചികിത്സാ ദൗത്യത്തിന് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.
Tags :