x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ളാ​ർ കേ​സ്: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചെ​ന്ന് പ്രൈവ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി

വെബ് ഡെസ്ക്
Published: November 17, 2026 11:10 PM IST | Updated: November 17, 2026 11:10 PM IST

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് എ​തി​രെ സോ​ള​ാർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി ന​ൽ​കി​യ വ്യാ​ജ പീ​ഡ​ന​പ​രാ​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തെ മോ​ശ​മാ​യി ബാ​ധി​ച്ചെ​ന്ന് മു​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി.​
എ​സ്. ശ്രീ​കു​മാ​ർ കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. സോ​ള​ർ അ​ന്വേ​ഷ​ണ ക​മ്മി​ഷ​നു മു​ന്നി​ൽ സോ​ള​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി ഹാ​ജ​രാ​ക്കി​യ ക​ത്തി​ൽ നാ​ല് പേ​ജ് കൂ​ട്ടി​ച്ചേ​ർ​ത്ത​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ച് അ​ഡ്വ. സു​ധീ​ർ ജേ​ക്ക​ബ്, അ​ഡ്വ. ജോ​ളി അ​ല​ക്സ് മു​ഖേ​ന ഫ​യ​ൽ ചെ​യ്ത ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി​ക​ൾ.
കേ​സി​ൽ സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി ഒ​ന്നാം പ്ര​തി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ ര​ണ്ടാം പ്ര​തി​യുമാ​ണ്. കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ഘ​ട്ട​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​സു​ഖം കൂ​ടി ബം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ത്യം തെ​ളി​ഞ്ഞു എ​ന്നാ​ണ് അ​ദ്ദേ​ഹം ത​ന്നോ​ട് പ്ര​തി​ക​രി​ച്ച​തെ​ന്നും ശ്രീ​കു​മാ​ർ മൊ​ഴി ന​ൽ​കി.
സോ​ള​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​യ സോ​ള​ർ പീ​ഡ​ന​ക്കേ​സ് പ​രാ​തി​ക്കാ​രി ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ഫി​സി​ൽ വ​ന്ന​തെ​ന്നും 2013ലാ​ണെ​ന്നും ശ്രീ​കു​മാ​റി​ന്‍റെ മൊ​ഴി​യി​ലു​ണ്ട്.
പ​ഴ്സ​ന​ൽ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലെ​ത്തി. ല​ക്ഷ്മി
നാ​യ​ർ എ​ന്ന സ്ത്രീ ​വ​ന്നി​ട്ടു​ണ്ടെ​ന്നും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ചെ​ക്ക് ത​രാ​ൻ വ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ചെ​ക്ക് വാ​ങ്ങി ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി. പി​ന്നീ​ടാ​ണ് ഇ​വ​ർ സോ​ള​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് അ​റി​യു​ന്ന​തെ​ന്നും ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.
മ​ന്ത്രി​യാ​യി​രു​ന്ന കെ.​ബി.​ഗ​ണേ​ഷ്കു​മാ​റി​ന്‍റെ കു​ടും​ബ​പ്ര​ശ്നം ഒ​ത്തു​തീ​ർ‍​പ്പാ​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി വ​ള​രെ​യ​ധി​കം ക​ഷ്‌ടപ്പെ​ട്ട വി​വ​രം ത​നി​ക്ക​റി​യാ​മെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ പി​താ​വ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഗ​ണേ​ഷ്കു​മാ​റി​നു രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​തെ​ന്നും ശ്രീ​കു​മാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. വി​വാ​ദം കാ​ര​ണം ഉ​റ​ക്കം ന​ഷ്‌ടപ്പെ​ട്ടെ​ന്നും ര​ക്ത​സ​മ്മ​ർ​ദം വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചെ​ന്നും മ​രു​ന്നു ക​ഴി​ക്കു​ക​യാ​ണെ​ന്നും ഗ​ണേ​ഷ്കു​മാ​ർ ത​ന്നോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യി ഒാ​ർ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ അ​ധി​കാ​രം ഒ​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ സോ​ള​ർ ക​മ്മി​ഷ​നും പി​ന്നീ​ടു വ​ന്ന സ​ർ​ക്കാ​രി​നും സോ​ള​ർ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി പ​രാ​തി ന​ൽ​കി​യ​തെ​ന്നും ശ്രീ​കു​മാ​ർ മൊ​ഴി​യി​ൽ പ​റ​ഞ്ഞു.
മ​നോ​ര​മ​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ‍ മു​ണ്ട​ക്ക​യ​ത്തി​ന്‍റെ മൊ​ഴി​യും കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി ദീ​ർ​ഘ​കാ​ല​ത്തെ ബ​ന്ധം ഉ​ണ്ടെ​ന്നും ആ​രോ​പ​ണം അ​ദ്ദേ​ഹ​ത്തെ വ​ള​രെ​യ​ധി​കം മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലെ​ത്തി​ച്ചെ​ന്നും ആ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹ​വും മൊ​ഴി ന​ൽ​കി. കോ​ട​തി കേ​സ് അ​ടു​ത്ത മാ​സം 17ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

 

Tags : Private Secretary Nattuvishesham Districtnews

Recent News

Corehub Up