x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേ​ജ​സ്വി​നി പു​ഴ​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്

വെബ് ഡെസ്ക്
Published: October 29, 2026 05:17 AM IST | Updated: October 29, 2026 05:17 AM IST

കു​ടി​വെ​ള്ള​ പ​ദ്ധ​തി​ക്കെ​തി​രാ​യ ആ​ക്‌‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​പ്പാ​റ​യി​ൽ ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം ഉ​പ​രോ​ധി​ക്കു​ന്നു.

ചീ​മേ​നി: തേ​ജ​സ്വി​നി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ത്ത് ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള തൃ​ക്ക​രി​പ്പൂ​ർ അ​ഡ്‌​ജോ​യി​നിം​ഗ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കെ​തി​രെ ആ​ക്‌‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​ർ​ച്ച്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന പ​ള്ളി​പ്പാ​റ​യി​ലെ സ്ഥ​ല​ത്തേ​ക്കാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു.

കെ. ​സു​കു​മാ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്‌‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം. ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം എം.​വി. പ​ത്മാ​വ​തി, കെ. ​ക​രു​ണാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ ക​യ്യൂ​ർ-​ചീ​മേ​നി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മ​മു​ണ്ടാ​കു​മെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​ശ​ങ്ക. പ്ര​തി​ദി​നം ര​ണ്ടു കോ​ടി ലി​റ്റ​ർ വെ​ള്ളം പു​ഴ​യി​ൽ​നി​ന്ന് ശേ​ഖ​രി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​ന​ൽ​ക്കാ​ല​ത്ത് ഇ​തു മൂ​ന്നു​കോ​ടി ക​വി​യു​മെ​ന്നും ഇ​ത് പു​ഴ വ​റ്റി​വ​ര​ളാ​നി​ട​യാ​ക്കു​മെ​ന്നു​മാ​ണ് ആ​ശ​ങ്ക. ഇ​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലു​ൾ​പ്പെ​ടെ ജ​ല​നി​ര​പ്പ് താ​ഴു​മെ​ന്നും സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​ല്ലെ​ങ്കി​ൽ ന​വം​ബ​ർ മൂ​ന്നി​ന് ജ​ല​സം​ഭ​ര​ണി നി​ർ​മി​ക്കു​ന്ന സ്ഥ​ലം ജ​ന​കീ​യ താ​ഴി​ട്ട് പൂ​ട്ടു​മെ​ന്ന് ആ​ക്‌‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. ര​മേ​ശ​നും എം. ​ച​ന്ദ്ര​നും അ​റി​യി​ച്ചു.

Tags :

Recent News

Corehub Up