കോയമ്പത്തൂർ: മുരസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് കോയമ്പത്തൂർ ജില്ലയിലും നീലഗിരിയിലും ശക്തമായ മഴയ്ക്കു സാധ്യത. ഇന്നലെ പെയ്ത മഴയെ തുടർന്ന് ശിരുവാണി അണക്കെട്ടിലെ ജലനിരപ്പ് 40.02 അടിയായി ഉയർന്നു. അണക്കെട്ടിന്റെ സംഭരണശേഷി 49.53 അടിയാണ്.
സിരുവാണി അടിവാരത്ത് 12 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ കോയമ്പത്തൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് പില്ലൂർ അണക്കെട്ടിലാണ്. ഇവിടെ 22 മില്ലിമീറ്റർ മഴ ലഭിച്ചു. നിലവിൽ ശക്തമായ ചുഴലിക്കാറ്റായി മാറിയ മുരസു ആന്ധ്രപ്രദേശ് തീരത്ത് കരതൊടുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലും നീലഗിരി ഉൾപ്പെടെയുള്ള പശ്ചിമഘട്ട മേഖലകളിലും മഴ ശക്തമായി ലഭിച്ചേക്കും.
Tags :