x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണാ ജോ​ർ​ജ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് രാ​ജു ഏ​ബ്ര​ഹാം


Published: May 19, 2026 01:42 AM IST | Updated: May 19, 2026 01:42 AM IST

പ​ത്ത​നം​തി​ട്ട: സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​യും ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലെ​യും ച​ർ​ച്ച​ക​ളെ​ന്ന പേ​രി​ൽ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് നു​ണ​ക്ക​ഥ​ക​ളും ഊ​ഹാ​പോ​ഹ​ങ്ങ​ളു​മാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം. ആ​റ​ന്മു​ള​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന വീ​ണാ ജോ​ർ​ജി​നെ​തി​രേ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​വ​ർ മ​റു​പ​ടി പ​റ​ഞ്ഞ​താ​യി പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ളെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി ത​ള്ളി​യ​ത്.

വീ​ണാ ജോ​ർ​ജ് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ ക്ഷ​ണി​താ​വാ​ണ്. അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​വി​ടെ​യാ​ണ് പ​റ​യു​ക. എ​ന്നാ​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​വ​ർ അ​ഭി​പ്രാ​യം പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ലു​ള്ള​ത് നു​ണ​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്. യാ​ഥാ​ർ​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ക​ഥ​ക​ൾ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ജു ഏ​ബ്ര​ഹാം പ​റ​ഞ്ഞു.


പാ​ർ​ട്ടി​സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​നു​ശേ​ഷം ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.സി​പി​ഐ എ​മ്മി​ന്‍റെ സം​ഘ​ട​നാ രീ​തി​യ​നു​സ​രി​ച്ച് ഇ​ത്ത​രം യോ​ഗ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​നം ത​യാ​റാ​ക്കു​ക. അ​ത് ബ്രാ​ഞ്ച് വ​രെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ടു​വെ​ന്ന​ത് പാ​ർ​ട്ടി അം​ഗീ​ക​രി​ച്ച​താ​ണ്. അ​തി​ന്‍റെ മ​റ​വി​ൽ എ​ന്ത് കെ​ട്ടു​ക​ഥ​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പാ​ർ​ട്ടി​യെ ത​ക​ർ​ക്കു​ക​യെ​ന്ന രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്.ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മു​ന്നോ​ട്ടു പോ​കു​ന്ന​തും. വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രാ​ജു ഏ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി.

Tags : nattu vishesham Raju Abraham Veena George

Recent News

Corehub Up