x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെച്ചൂച്ചിറയിൽ റാ​ന്നി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വത്തിന് ഇ​ന്നു തിരി തെളിയും

വെബ്ഡെസ്ക്
Published: November 6, 2026 11:50 PM IST | Updated: November 6, 2026 11:50 PM IST

റാ​ന്നി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യ വി​ളം​ബ​ര​റാ​ലി വെ​ച്ചൂ​ച്ചി​റ​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ര​മാ​ദേ​വി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

റാ​ന്നി: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ന​ട​നി​ക 2 കെ 26 ‌ ​ഇ​ന്ന് വെ​ച്ചൂ​ച്ചി​റ​യി​ൽ തു​ട​ക്ക​മാ​കും. ര​ച​നാ മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് ‌ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. റാ​ന്നി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ 78 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 2500 ൽ ​അ​ധി​കം ക​ലാ പ്ര​തി​ഭ​ക​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് . വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളാ​ണ് പ്ര​ധാ​ന വേ​ദി.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ന്പ​തി​നു രാ​വി​ലെ പ​ത്തി​ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ര​മാ ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ൺ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ, എ​ടി​എം ഓ​ഡി​റ്റോ​റി​യാം, വൈ​എം​സി​എ ഹാ​ൾ, ലി​റ്റി​ൽ ഏ​ഞ്ച​ൽ​സ് ഹാ​ൾ, സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രീ​ഷ് ഹാ​ൾ, ക്ഷീ​രോ​ത്പാ​ദ​ക സം​ഘം മി​നി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് വേ​ദി​ക​ളൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ൾ ക​ലോ​ത്സ​വ​ത്തെ ഹ​രി​താ​ഭ​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക സ​മി​തി. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നാ​യി ചെ​യ്തു വ​രു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക് നാ​ട​ൻ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ലേ​ക്കാ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഭ​ക്ഷ​ണ ക​മ്മി​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ക​ല​വ​റ നി​റ​യ്ക്ക​ലി​ലൂ​ടെ നാ​ട്ടി​ൽ നി​ന്നും കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ​മാ​ഹ​രി​ച്ചി​രു​ന്നു. വെ​ച്ചൂ​ച്ചി​റ കോ​ള​നി ജി​എ​ച്ച്എ​സ്എ​സി​ലെ സ​ച്ചി​ൻ സ​തീ​ഷ് ത​യാ​റാ​ക്കി​യ ലോ​ഗോ ക​ലോ​ത്സ​വ​ത്തി​നാ​യി പ്ര​കാ​ശ​നം ചെ​യ്തു.

ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന വി​ളം​ബ​ര റാ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ര​മാ ദേ​വി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ജോ​ൺ​സ​ൺ അ​ല​ക്സാ​ണ്ട​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മേ​ഴ്‌​സി ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ടി. ​കെ. ജെ​യിം​സ്, രാ​ജി വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​ന്ന​പ്പു​ഴ, ലി​നോ​ജ്‌ ക​ണാ​യ​ങ്ക​ൽ, റെ​സി ജോ​ഷി, സോ​മ​ൻ കാ​വാ​രി, ബി​ന്ദു തോ​മ​സ്, ഷാ​ജി കൈ​പ്പു​ഴ, അ​മ​ൽ ഏ​ബ്ര​ഹാം , ലി​നി ജ​യ​ൻ, മ​ഞ്ജു മോ​ളി​ക്ക​ൽ, ഷി​ജി, അ​നു, സ​തീ​ഷ് കെ. ​പ​ണി​ക്ക​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സാ​ബു പു​ല്ലാ​ട്ട്, ഷൈ​നു ചാ​ക്കോ, ഫെ​മി ഹേ​മ​ന്ത്,അം​ബി പ​ള്ളി​ക്ക​ൽ, മ​നു വ​ർ​ഗീ​സ്, സെ​ലി​ൻ പി. ​രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Kalotsavam Nattuvishesham DistrictNews DeepikaNews

Recent News

Corehub Up