വരിവരിയായി വരിനെല്ല്... നെല്ലിനു മുകളിൽ വരിനെല്ല് വളർന്ന പാടശേഖരം.
ആലപ്പുഴ: നെല്ലിന്റെ ജനുസില്പ്പെട്ടതും കാഴ്ചയില്‍ വ്യത്യാസമില്ലാത്തതുമായ വരിനെല്ല് നെല്‍പ്പാടങ്ങള്‍ കീഴടക്കുന്നു. ഭക്ഷ്യയോഗ്യമാണെങ്കിലും ഒരു നെല്ക്കതിരില് ആദ്യം വിരിഞ്ഞ നെല്മണികള് മൂപ്പെത്തുന്നതാണ് രീതി. ഒരു നെല്ക്കതിരില് തന്നെ പല മൂപ്പുള്ള നെല്മണികളുണ്ടാകും. അതിനാല്‍ കൊയ്തെടുത്ത് അരിയാക്കാനാവില്ല. ഒരു കതിരില്‍ ആദ്യം മുപ്പെത്തുന്ന മണികള്‍ നേരത്തേകൊഴിയുകയും മണ്ണില്‍ ദീര്‍ഘകാലം മുളയ്ക്കാതെ കിടക്കുന്നതുമാണ് സ്വഭാവം.
നെല്ലിനേക്കാള്‍ മൂന്നാഴ്ച മുമ്പ് അതായത് വിതച്ച് 60-70 ദിവസത്തിനുള്ളില്‍ വരിനെല്ല് കതിരിടും. നെല്ലും വരിനെല്ലും തമ്മില്‍ ആറ് ഇഞ്ചു മുതല്‍ ഒരടിവരെ ഉയരവ്യത്യാസവും കാണും. അതിനാല്‍ നെല്‍ച്ചെടികള്‍ക്ക് സൂര്യപ്രകാശം ലഭിക്കാത്തരീതിയില്‍ ഇവയുടെ കതിരുകള്‍ അവയ്ക്കു മുകളില്‍ വരും.
വരിനെല്ലിന്റെ നിയന്ത്രണത്തിനായി സംയോജിത നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കണമെന്ന് മങ്കൊമ്പ് എം.എസ്. സ്വാമിനാഥന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
2. പറിച്ചുനടീല്‍ കൃഷിരീതി
അവലംബിക്കുക
യന്ത്രവത്കൃത നടീല്‍രീതി തുടര്‍ച്ചയായി രണ്ടുവര്‍ഷം അവലംബിച്ചാല്‍ വരിനിയന്ത്രണം പൂര്‍ണമായും സാധ്യമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഞാറു പറിച്ചു നടുന്ന പാടങ്ങളില്‍ സ്ഥിരമായി വെള്ളമുള്ളതിനാല്‍ വരിനെല്ലിന്റെ വിത്തുകള്‍ കിളിര്‍ത്തു പൊങ്ങില്ല.
ജലലഭ്യതക്കുറവും വര്‍ധിച്ച പണച്ചെലവും ഈ രീതി അവലംബിക്കുന്നതിന് തടസമാണെങ്കിലും സാധിക്കുന്ന സ്ഥലങ്ങളില്‍ യന്ത്രവത്കൃത നടീല്‍ രീതിയില്‍ നെല്‍കൃഷി ചെയ്യുന്നത് വരിനെല്ലിന്റെ ആധിക്യം കുറയ്ക്കാന്‍ സഹായിക്കും.
3. മണ്ണിലുള്ള വരിനെല്ലിന്റെ
വിത്തുകളെ മുളപ്പിച്ച് നശിപ്പിക്കുക
വരിനെല്ലിന്റെ വിത്തുകള്‍ ധാരാളമുണ്ടെങ്കില്‍ രണ്ടു പ്രാവശ്യമെങ്കിലും മണ്ണിളക്കി കള കിളിര്‍പ്പിക്കുന്നതാണ് ഉത്തമം. വെള്ളം കയറ്റി മുക്കിയാല്‍ മറ്റു കളകളെപ്പോലെ വരിഞാറുകള് നശിച്ചുപോകില്ല. അതിനാല്‍ കളനാശിനി അടിച്ചതിനുശേഷം മൂന്നാം ദിവസം വെള്ളം കയറ്റിയിടുക. സ്റ്റെയില്‍ സീഡ് ബെഡ് എന്ന ഈ സാങ്കേതിക വിദ്യ വഴി ഒരുക്കിയെടുത്ത ഈ നിലങ്ങളില്‍ മണ്ണിളക്കാതെ തന്നെ അടുത്ത കൃഷിക്കുള്ള മുളപ്പിച്ച വിത്തുകള്‍ വിതയ്ക്കണം.
4. ളവിത്തുകള് മുളയ്ക്കുന്നത്
നിയന്ത്രിക്കുന്നതിനുള്ള
സാങ്കേതികവിദ്യ
വിത്തു വിതയ്ക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഒരിഞ്ച് ഘനത്തില്‍ വെള്ളം കെട്ടിനിര്‍ത്തി ഓക്സിഫ്ളൂര്ഫെന് 23 ശതമാനം ഇസി എന്ന കളനാശിനി 250-300 മില്ലി ഒരേക്കറിന് എന്ന തോതില്‍ തളിച്ചിടുക. മൂന്നാം ദിവസം വെള്ളം വറ്റിച്ച് മുളപ്പിച്ച നെല്‍ വിത്തുകള്‍ വിതയ്ക്കാം.
വരിക്കതിരുകളെ മാത്രമായി കരിച്ചുകളയുന്നതിനുള്ള വീഡ് വൈപ്പര്‍ സാങ്കേതിക വിദ്യയും മങ്കൊമ്പിലെ എം.എസ്. സ്വാമിനാഥന് നെല്ലുഗവേഷണ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. ഇതും കര്‍ഷകര്‍ക്ക് ഉപയോഗിക്കാമെന്ന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. നിമ്മി ജോസ്, ഡോ. ജോബി ബാസ്റ്റിന് എന്നിവര്‍ പറഞ്ഞു.
Tags : Rice paddy nattuvishesham local news.