ഉത്രാളിക്കാവ് പൂരം പ്രദർശനത്തിൽ കൗതുകമായ റോബോട്ട് നായയെ വീക്ഷിക്കുന്ന കുടുംബം.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനത്തിൽ സന്ദർശകരുടെ നേരെ എത്തുന്ന റോബോട്ട് നായ കൗതുകമായി. നായയെ കാണാൻ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. നാലു ലക്ഷം രൂപ വിലയുള്ള താണ് നായ. എക്സിബിഷൻ വേദിയിൽ കറങ്ങി നടക്കുകയാണ് എഐ നായ. കരടി, ആന, ജിറാഫ് തുടങ്ങിയ മൃഗങ്ങൾ, കാർ അക്വേറിയം, വെള്ളച്ചാട്ടം, അമ്യൂസ്മെന്റ് പാർക്ക്, സെൽഫി പോയിന്റ്, ഫുഡ് കോർട്ട്, വാണിജ്യ- വ്യവസായ സ്റ്റാളുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
നഗരസഭ, എക്സിബിഷൻ കമ്മിറ്റി,വ്യാപാരി - വ്യവസായി സമൂഹം, പൊതു രാഷ്ട്രീയ സാമൂഹ്യ- കലാ സാംസ്കാരിക കൂട്ടായ്മ എന്നിവയാണ് നേതൃത്വം. കഴിഞ്ഞ 14 മുതൽ ആരംഭിച്ച എക്സിബിഷൻ പ്രദർശനം ഈമാസം 25 വരെയാണ്. 40 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് ജനറൽ കൺവീനർ അജിത് കുമാർ മല്ലയ്യ അറിയിച്ചു.