x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ല​ക്ഷം രൂപ ചി​കി​ത്സാ സ​ഹാ​യം: ഉ​റ​പ്പു​ന​ൽ​കി ഡി​എ​ഫ്ഒ

വെബ് ഡെസ്ക്
Published: October 29, 2026 05:20 AM IST | Updated: October 29, 2026 05:20 AM IST

നി​ല​മ്പൂ​ർ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വ​യോ​ധി​ക​ന് ഒ​രു ല​ക്ഷം രൂ​പ വ​രെ ചി​കി​ത്സാ സ​ഹാ​യം അ​നു​വ​ദി​ക്കാ​മെ​ന്ന് നി​ല​മ്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ കെ.​കെ. സു​നി​ൽ​കു​മാ​റി​ന്‍റെ ഉ​റ​പ്പ്. ഇ​തി​ൽ 25,000 രൂ​പ ഉ​ട​ൻ അ​നു​വ​ദി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. ദീ​പി​ക വാ​ർ​ത്ത​യെത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പി​​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി.

നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യം​ങ്ങാ​ട് തീ​ക്കു​ന്ന​ൻ കൃ​ഷ്ണ​നാ​ണ് (62) ചി​കി​ത്സാ സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്. കൃ​ഷ്ണ​ൻ കാ​ട്ടു​പാ​ത​യി​ലൂ​ടെ ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നു കാ​ട്ടി​യാ​ണ് വ​നം​വ​കു​പ്പ് ഇ​തു​വ​രെ ധ​ന​സ​ഹാ​യം നി​ഷേ​ധി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കൃ​ഷ്ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി സ​ഞ്ച​രി​ക്കു​ന്ന പൊ​തു വ​ന​പാ​ത​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നും വ​യോ​ധി​ക​ന് അ​ർ​ഹ​മാ​യ ചി​കി​ത്സാ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക ന​ൽ​കി​യ വാ​ർ​ത്ത​യാ​ണ് വ​നം​വ​കു​പ്പി​നെ ന​ട​പ​ടി​ക്ക് പ്രേ​രി​പ്പി​ച്ച​ത്.

ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പൊ​ക്കോ​ട് വ​ന​ത്തി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന കാ​ട്ടാ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​റ​പ്പു​ന​ൽ​കി ര​ണ്ടു മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. കൂ​ലി​പ്പ​ണി ചെ​യ്ത് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന കൃ​ഷ്ണ​​ന്‍റെ വ​രു​മാ​ന​മാ​ണ് ഈ ​കു​ടും​ബ​ത്തി​​ന്‍റെ ഏ​ക ആ​ശ്ര​യം. അ​തി​നാ​ൽ വ​നം​വ​കു​പ്പ് ന​ൽ​കു​ന്ന സ​ഹാ​യ​മാ​യ ഒ​രു ല​ക്ഷം രൂ​പ ല​ഭ്യ​മാ​കു​ന്ന​ത് കു​ടും​ബ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മാ​കും.

Tags :

Recent News

Corehub Up