തൃശൂർ: അക്ഷരസ്ഫുടതയും ആശയഗാംഭീര്യവുംകൊണ്ട് ഹിന്ദി പ്രസംഗവേദിയിൽ തുടർച്ചയായ മൂന്നാംവർഷവും വിജയക്കൊടി പാറിച്ച് എസ്. സരിൻദാസ്. ആലത്തൂർ ബിഎസ്എസ് ഗുരുകുലത്തിലെ പ്ലസ് ടു സയൻസ് വിദ്യാർഥിയായ സരിൻ, പ്രസംഗത്തിൽ ഹാട്രിക് വിജയവും ഉപന്യാസത്തിൽ തുടർച്ചയായ രണ്ടാംവർഷവും എ ഗ്രേഡും നേടി ഇത്തവണ ഇരട്ട തിളക്കം സ്വന്തമാക്കിയത്.
പഠനത്തിലും കലയിലും ഒരുപോലെ മികവ് പുലർത്തുന്ന മിടുക്കൻ മലക്കുളം കെ.എം. ശിവദാസൻ - രഞ്ജിത ദമ്പതികളുടെ മകനാണ്.
Tags : nattu vishesham Sarindas hat-trick