മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ ഈവർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷവും ഒരുവർഷം നീണ്ടുനിന്ന ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പരയായ "സൈഫിയസ്റ്റ 2025-26' ന്റെ സ
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷവും ഒരുവർഷം നീണ്ടുനിന്ന ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പരയായ "സൈഫിയസ്റ്റ 2025-26 ന്റെ സമാപനവും സംയുക്തമായി നടന്നു. ശാസ്ത്ര ദിനാഘോഷം ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു.
"സൈഫിയസ്റ്റ' കോ-ഓർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടത്തി. യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) ഭാഗമായ ഓസോൺ സെക്രട്ടേറിയറ്റുമായി ചേർന്നുള്ള കോളജിന്റെ പങ്കാളിത്തത്തിന്റെ പ്രഖ്യാപനം നഗരസഭാ കൗൺസിലർ ബിജു തോമസ് നിർവഹിച്ചു. കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ, കോളജ് യുയുസി അക്ഷര എസ്. മനോഹർ, കെ.കെ. ശ്രേയ എന്നിവർ പ്രസംഗിച്ചു.
ഡോ. എം.എ. ജോൺസൺ മുഖ്യാതിഥി ആയിരുന്നു. പോളിയോ ബാധിതനായി ശാരീരിക വെല്ലുവിളികളെ നേരിട്ട ഡോ. ജോൺസൺ ആദ്യമായി 230 വോൾട്ട് എസി ഉപയോഗിച്ച് എൽഇഡി ലൈറ്റിംഗ് സംവിധാനം വികസിപ്പിച്ചയാളും ദേശീയ പുരസ്കാര ജേതാവുമാണ്. അധ്യാപക വിദ്യാർഥികളുമായി സംവാദവും എൽഇഡി ലൈറ്റ് അസംബ്ലിംഗ് വർക്ക്ഷോപ്പും നടന്നു.