വിജയാഘോഷയാത്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ ഉദ്ഘാടനം ചെയ്യുന്നു.
പുല്‍പ്പള്ളി: ബത്തേരി ഉപജില്ല ശാസ്ത്ര മേളയില്‍ ഉന്നത വിജയം കൈവരിച്ച കബനിഗിരി നിര്‍മല ഹൈസ്കൂളിലെ വിദ്യാര്‍ഥികളെ മുള്ളന്‍കൊല്ലിയില്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
സാമൂഹ്യ ശാസ്ത്ര മേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും പ്രവൃത്തി പരിചയ മേളയില്‍ രണ്ടാം സ്ഥാനവും ഗണിത മേളയില്‍ രണ്ടാം സ്ഥാനവും സ്കൂള്‍ കൈവരിച്ചു. വിജയാഘോഷയാത്ര മുള്ളന്‍കൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍ ഉദ്ഘാടാനം ചെയ്തു. പഞ്ചായത്തിലെ എല്ലാ വാര്‍ഡ് മെംബര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.
സ്കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ പി.കെ. രാജന്, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി സണ്ണി, മിനി ജയിംസ്, മെംബര്‍മാരായ സജി ജോര്‍ജ്, സിനി ആന്റണി, ലിംന ഷിനോയ്, അനീഷ ബെന്നി, റിന്‍സി വര്‍ഗീസ്, കെ.എസ്. മോഹനന്, സുമ മാധവന്, ജോസ് കണ്ടംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എ.ടി. ഷാജി, അധ്യാപകരായ ഷിജി തോമസ്, എം.ടി. ബിനു, എം.എം. ആന്റണി, സിസ്റ്റര്‍ ബീന, ഷിനി ജോര്‍ജ്, എം.സി. ഷിജി, രക്ഷിതാക്കളായ സോജി തോമസ്, ജെറിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags :