പ്രതീകാത്മക ചിത്രം
കുറിച്ചി: കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരനു ഗുരുതര പരിക്ക്. എംസി റോഡിൽ കുറിച്ചി ഔട്ട്പോസ്റ്റിനു സമീപം ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു അപകടം.
കെഎസ്ആർടിസി ബസിനടിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ യാത്രക്കാരന്റെ കാലിനു സാരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.അപകടത്തെത്തുടർന്ന് എംസി റോഡിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.
Tags :