x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സ​തീ​ക്ഷ്ണ​ത​യു​ടെ എ​ഴു​പ​താ​ണ്ടു​ക​ൾ; പു​ലി​യൂ​ർ ദേ​വാ​ല​യം സ​പ്ത​തി നി​റ​വി​ൽ


Published: May 1, 2026 06:28 AM IST | Updated: May 1, 2026 06:28 AM IST

ചെ​ങ്ങ​ന്നൂ​ർ: പ്രാ​ർ​ഥ​ന​യു​ടെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും ഏ​ഴ് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട് പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം സ​പ്ത​തി​യു​ടെ പു​ണ്യ​ത്തി​ലേ​ക്ക്. ഒ​രു ചെ​റി​യ വേ​ദ​പ​ഠ​ന​ശാ​ല​യി​ൽ​നി​ന്ന് വി​ശ്വാ​സ​ത്തി​ന്‍റെ മ​ഹാ​സൗ​ധ​മാ​യി വ​ള​ർ​ന്ന ഈ ​ദേ​വാ​ല​യം പു​ലി​യൂ​രി​ന്‍റെ മ​ണ്ണി​ൽ ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ന്‍റെ പ്ര​ഭ ചൊ​രി​യു​ക​യാ​ണ്.

തു​ട​ക്കം വി​നീ​തം; ല​ക്ഷ്യം മ​ഹ​ത്ത​രം

പു​ലി​യൂ​ർ ഗ്രാ​മ​ത്തി​ലെ വി​ശ്വാ​സി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി ഇ​ട​വ​ങ്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലേ​ക്ക് പ്രാ​ർ​ഥ​ന​യ്ക്കാ​യി പോ​യി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. ആ ​യാ​ത്ര​ക​ൾ​ക്കൊ​ടു​വി​ൽ സ്വ​ന്തം മ​ണ്ണി​ൽ ഒ​രു ആ​രാ​ധ​നാ​ല​യം എ​ന്ന 28 കു​ടും​ബ​ങ്ങ​ളു​ടെ തീ​ക്ഷ്ണ​മാ​യ ആ​ഗ്ര​ഹ​മാ​ണ് ഇ​ന്ന​ത്തെ മ​ഹാ​ദേ​വാ​ല​യ​മാ​യി പ​രി​ണ​മി​ച്ച​ത്.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും നാ​മ​ത്തി​ൽ സം​യു​ക്ത​മാ​യി സ്ഥാ​പി​ത​മാ​യ മ​ല​ങ്ക​ര​യി​ലെ പ്ര​ഥ​മ ദേ​വാ​ല​യ​മെ​ന്ന ച​രി​ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​യും ഇ​തി​നു​ണ്ട്. 1956 മേ​യ് ആ​റി​ന് തു​മ്പ​മ​ൺ ഭ​ദ്രാ​സി​നാ​ധി​പ​ൻ ഡാ​നി​യേ​ൽ മാ​ർ ഫി​ലോ​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് ദേ​വാ​ല​യ​ത്തി​ന് ക​ല്ലി​ട്ട​ത്.

റ​വ. എം.​റ്റി. ജോ​സ​ഫ് കോ​ർ എ​പ്പി​സ്കോ​പ്പ 23 വ​ർ​ഷ​ക്കാ​ലം ന​ട​ത്തി​യ ദീ​ർ​ഘ​മാ​യ ശു​ശ്രൂ​ഷ ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക​മാ​യി.1979​ൽ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നം രൂ​പി​കൃ​ത​മാ​യ​തോ​ടെ അ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ദേ​വാ​ല​യം 1990-ൽ ​വി​കാ​രി ഫാ. ​ജോ​ൺ​പോ​ൾ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച്, ദേ​വാ​ല​യം പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് പ്ര​ഥ​മ​ൻ കാ​തോ​ലി​ക്കാ ബാ​വാ കൂ​ദാ​ശ ചെ​യ്തു.

ഇ​ട​വ​ക​യു​ടെ വി​ശ്വാ​സ തീ​ക്ഷ്‌ണ​ത ഉ​ൾ​ക്കൊ​ണ്ട് ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ പു​രോ​ഹി​ത​നാ​യി ഫാ. ​മ​ത്താ​യി കു​ന്നി​ൽ 1994ൽ ​അ​ഭി​ഷി​ക്ത​നാ​യ​ത് പു​ലി​യൂ​ർ ഇ​ട​വ​ക​യു​ടെ വി​ശ്വാ​സ ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടാ​ണ്.

വി​ക​സ​ന​വുംപു​ന​ർ​നി​ർ​മാ​ണ​വും

വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഫാ. ​എ​സ്. ജേ​ക്ക​ബ്, ഫാ. ​കോ​രു​ത് ചെ​റി​യ​ൻ, ഫാ. ​എ​ൻ. ബി​ജു ഈ​പ്പ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ൻ​തൊ​ട്ടി മു​ത​ൽ സ​ൺ​ഡേ സ്കൂ​ൾ ഹാ​ൾ വ​രെ വി​പു​ല​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു.
2017ൽ ​ഫാ. എ​ബി ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​വാ​ല​യം ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും അ​ഭി​വ​ന്ദ്യ തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൂ​ദാ​ശ നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. 70 കു​ടും​ബ​ങ്ങ​ളി​ലാ​യി 280 അം​ഗ​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി ഫാ. ​ര​ഞ്ജ​ൻ ടി. ​ജോ​ണി​നോ​ട് ചേ​ർ​ന്ന് 1956ൽ ​പൂ​ർ​വി​ക​ർ കൊ​ളു​ത്തി​യ വി​ശ്വാ​സ​ദീ​പ്തം ഇ​ന്നും കെ​ടാ​തെ കാ​ത്ത് സൂ​ക്ഷി​ക്കു​ന്നു.

Tags : nattu vishesham Seventy years of devotion

Recent News

Corehub Up