പ്രതി രഞ്ജു
പത്തനംതിട്ട: പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അമ്മയുടെ സുഹൃത്തായ പ്രതിക്ക് 27 വര്‍ഷവും 3 മാസവും കഠിനതടവും 1.66 ലക്ഷം പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ പോക്സോ കോടതി. കുന്നന്താനം വെള്ളിയാങ്കുന്ന് ടി.ആർ. രഞ്ജു(35) ആണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അതിവേഗ കോടതി ജഡ്ജി ടി. മഞ്ജിത്താണ് ശിക്ഷ വിധിച്ചത്.
കുട്ടി നാലാം ക്ലാസില്‍ പഠിച്ചിരുന്ന കാലയളവില്‍, വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയങ്ങളില്‍ പ്രതി നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കീഴ്വായ്പൂര് പോലീസ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസിലാണ് പത്തനംതിട്ട അതിവേഗ പോക്സോ കോടതി വിചാരണ നടത്തി വിധി പ്രസ്താവിച്ചത്.
Tags : pocso case Consumer Court pocso NattuVishesham DistrictNews