x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ പോ​​രാ​​യ്മ​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കും: മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍

വെബ്ഡെസ്ക്
Published: November 7, 2026 01:56 AM IST | Updated: November 7, 2026 01:56 AM IST

തെ​ക്കും​ത​ല കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​​ട്ട​​യം: കെ.​​ആ​​ര്‍. നാ​​രാ​​യ​​ണ​​ന്‍ ഫി​​ലിം ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ലെ പോ​​രാ​​യ്മ​​ക​​ള്‍ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് മ​​ന്ത്രി റോ​​ജി എം. ​​ജോ​​ണ്‍. ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. കോ​​ഴ്സു​​ക​​ളു​​ടെ ഘ​​ട​​ന കാ​​ലോ​​ചി​​ത​​മാ​​യി പ​​രി​​ഷ്‌​​ക​​രി​​ക്കു​​ന്ന കാ​​ര്യ​​വും ആ​​ലോ​​ച​​ന​​യി​​ലാ​​ണ്.

ഇ​​വി​​ടെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളാ​​ണു​​ള്ള​​ത്. മു​​മ്പ് പ്ല​​സ്ടു​​വി​​നു ശേ​​ഷ​​മാ​​ണ് ഇ​​വി​​ടേ​​ക്കു കു​​ട്ടി​​ക​​ള്‍ വ​​ന്നി​​രു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​പ്പോ​​ള്‍ ബി​​രു​​ദ​​ത്തി​​നു ശേ​​ഷ​​മാ​​ണ് വ​​രു​​ന്ന​​ത്. നി​​ല​​വി​​ലു​​ള്ള കോ​​ഴ്സു​​ക​​ള്‍ ഡി​​പ്ലോ​​മ​​യാ​​യി തു​​ട​​ര​​ണ​​മോ, ബി​​രു​​ദ​​മോ ബി​​രു​​ദാ​​ന്ത​​ര ബി​​രു​​ദ​​മോ ആ​​യി മാ​​റ്റ​​ണ​​മോ എ​​ന്ന് ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​നി​​ക്കും.

വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ ക​​ഴി​​വി​​നെ​​യും സ്ഥാ​​പ​​ന​​ത്തി​​ന്‍റെ സാ​​ധ്യ​​ത​​ക​​ളെ​​യും സ​​ര്‍​ക്കാ​​രി​​ന്‍റെ വി​​വി​​ധ ജോ​​ലി​​ക​​ളി​​ല്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പി​​ആ​​ര്‍​ഡി, സി​​നി​​മാ വ​​കു​​പ്പു​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ച് ന​​ട​​പ​​ടി​​യെ​​ടു​​ക്കും. നി​​ര്‍​ദി​​ഷ്ട കൊ​​ച്ചി ഫി​​ലിം സി​​റ്റി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന രീ​​തി​​യി​​ലേ​​ക്കു സ്ഥാ​​പ​​ന​​ത്തെ മാ​​റ്റി രാ​​ജ്യാ​​ന്ത​​ര നി​​ല​​വാ​​ര​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍​ത്തു.

ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​ങ്ങി​​യി​​ട്ട് ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടാ​​യെ​​ങ്കി​​ലും സ്ഥാ​​പ​​ന​​ത്തി​​ലെ ആ​​ദ്യ ബി​​രു​​ദ​​ദാ​​ന ച​​ട​​ങ്ങാ​​ണ് ഇ​​ന്ന​​ലെ ന​​ട​​ന്ന​​ത്. ഇ​​ക്കാ​​ര്യം ത​​ന്നെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തി​​യ​​താ​​യും വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യാ​​ല്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ചെ​​യ​​ര്‍​മാ​​ന്‍ ജോ​​ഷി മാ​​ത്യു, ഡ​​യ​​റ​​ക്ട​​ര്‍ അ​​ജി​​ത് ഏ​​ബ്ര​​ഹാം ജോ​​ര്‍​ജ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Film Institute Nattuvishesham DistrictNews

Recent News

Corehub Up